കുടുംബശ്രീ

ദാരിദ്ര്യ നിർമാർജനം ലക്ഷ്യമാക്കി 1998-ൽ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് രൂപം നൽകിയ നൂതന സംവിധാനമാണ് കുടുംബശ്രീ-സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ. ദാരിദ്ര്യ നിർമാർജനം മുഖ്യചുമതലയായി ഏറ്റെടുത്തിട്ടുള്ള ഈ മിഷൻ അതിന്റെ പ്രവർത്തന പരിപാടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിലൂടെയാണ് നടപ്പാക്കുന്നത്. ഇരുപത് വർഷത്തിനുള്ളിൽ കുടുംബശ്രീയുടെ പ്രവർത്തനം ശക്തവും വിപുലവുമാകുകയും, സാമ്പത്തിക-സാമൂഹ്യ-സ്ത്രീ ശാക്തീകരണം എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനമായി നിലവിൽ വരികയും ചെയ്തു.

വാർത്തകൾ

‘ഗ്രാമപഞ്ചായത്തുകളിലെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണം’ ദേശീയ ശില്‍പ്പശാല സംഘടിപ്പിച്ചു

ആശയാധിഷ്ഠിത  സമീപനങ്ങളിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഗ്രാമപഞ്ചായത്തുകളിലെ പ്രാദേശികവല്‍ക്കരണത്തെക്കുറിച്ചുള്ള ദേശീയ ത്രിദിന ശില്‍പ്പശാല എറണാകുളം സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ദാരിദ്ര്യ രഹിതവും മെച്ചപ്പെട്ട ഉപജീവന മാര്‍ഗ്ഗങ്ങള്‍ ഉള്ളതുമായ

തുടർന്ന് വായിക്കുക »

വയനാടിന്റെ ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‌  ആരോഗ്യമന്ത്രിയുടെ അഭിനന്ദനം!

ഗര്‍ഭാശയഗള – സ്തനാര്‍ബുദങ്ങള്‍ക്കെതിരെ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്ന കുടുംബശ്രീ വയനാട് ജില്ലാ മിഷന് ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന്റെ അഭിനന്ദനം. സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നവംബര്‍ 17ന് ക്യാമ്പെയിനിൻറെ ഉദ്ഘാടനം നിര്‍വഹിച്ച്

തുടർന്ന് വായിക്കുക »

ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ ശക്തസാന്നിധ്യമായി കുടുംബശ്രീ

ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്റെയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തില്‍ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ നവംബര്‍ 14 മുതല്‍ സംഘടിപ്പിച്ചുവരുന്ന 41ാം ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ (ഐ.ഐ.ടി.എഫ്) ശക്തസാന്നിധ്യമായി കുടുംബശ്രീയും. ഐ.ഐ.ടി.എഫിലെ കേരള പവലിയനില്‍ ഉത്പന്ന വിപണനം

തുടർന്ന് വായിക്കുക »

ഓരോ പ്രദേശത്തെയും കുടുംബങ്ങളിൽ നിന്നും 18 വയസ്സ് പൂർത്തിയായ ഓരോ സ്ത്രീയെ വീതം ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന 10 മുതൽ 20 വരെ അംഗങ്ങൾ ഉള്ള അയൽക്കൂട്ടങ്ങളാണ് സംഘടനാ സംവിധാനത്തിലെ അടിസ്ഥാന ഘടകം. ഈ അയൽക്കൂട്ടങ്ങളെ വാർഡ് തലത്തിൽ ഏര്യാ ഡവല്പമെന്റ് സൊസൈറ്റികളായും (എ.ഡി.എസ്), നഗരസഭാ/പഞ്ചായത്ത് തലത്തിൽ കമ്മ്യൂണിറ്റി ഡവല്പമെന്റ് സൊസൈറ്റികളായും (സി.ഡി.എസ്.) ഫെഡറേറ്റ് ചെയ്തിരിക്കുന്നു. മൂന്നു തലത്തിലും പ്രവർത്തിക്കുന്ന ഇത്തരം സംഘടനകളുടെ ഭാരവാഹിത്വം ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളാണ്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ, എ.ഡി.എസ്സിന്റെ രക്ഷാധികാരി എന്ന നിലയിലും തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷൻ കുടുംബശ്രീ സി.ഡി.എസ്. വിലയിരുത്തൽ സമിതിയുടെ അദ്ധ്യക്ഷൻ എന്ന നിലയിലും ഈ സാമൂഹ്യാധിഷ്ഠിത സംഘടനയ്ക്ക് നേതൃത്വം നൽകുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 45.85 ലക്ഷം കുടുംബങ്ങൾ കുടുംബശ്രീയിൽ അംഗങ്ങളാണ്. ഓരോ കുടുംബത്തിൽ നിന്നും ഓരോ വനിത ഉൾപ്പെടുന്ന 3.06 ലക്ഷം അയൽക്കൂട്ടങ്ങളും അവയെ ഏകോപിപ്പിച്ച് 19,470 ഏര്യാ ഡവലപ്പ്മെന്റ് സൊസൈറ്റികളും 1070 കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് സൊസൈറ്റികളും ഉൾപ്പെടുന്ന കുടുംബശ്രീ സംഘടനാ സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുണ്ട്.

പ്രാദേശിക സാമ്പത്തിക വികസനം

സാമൂഹിക വികസനം

അഗതിരഹിത കേരളം , ബഡ്‌സ് , ബാലസഭ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ

സ്ത്രീ ശാക്തീകരണം

സ്ത്രീപദവി സ്വയം പഠനം, സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക്  തുടങ്ങിയ സ്‌ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ

കുടുംബശ്രീ

സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ

കുടുംബശ്രീ

സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ
Click Here

കുടുംബശ്രീയുടെ വിവിധ പദ്ധതികൾ

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി