കുടുംബശ്രീ

ദാരിദ്ര്യ നിർമാർജനം ലക്ഷ്യമാക്കി 1998-ൽ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് രൂപം നൽകിയ നൂതന സംവിധാനമാണ് കുടുംബശ്രീ-സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ. ദാരിദ്ര്യ നിർമാർജനം മുഖ്യചുമതലയായി ഏറ്റെടുത്തിട്ടുള്ള ഈ മിഷൻ അതിന്റെ പ്രവർത്തന പരിപാടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിലൂടെയാണ് നടപ്പാക്കുന്നത്. ഇരുപത്തിയഞ്ച് വർഷങ്ങളായി തുടരുന്ന കുടുംബശ്രീയുടെ പ്രവർത്തനം ശക്തവും വിപുലവുമാകുകയും, സാമ്പത്തിക-സാമൂഹ്യ-സ്ത്രീ ശാക്തീകരണം എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനമായി മാറുകയും ചെയ്തു.

വാർത്തകൾ

‘തിരികെ സ്കൂളില്‍’ കൈപ്പുസ്തകം പ്രകാശനം ചെയ്തു

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തു വരെ സംഘടിപ്പിക്കുന്ന ‘തിരികെ സ്കൂളില്‍’ സംസ്ഥാനതല ക്യാമ്പെയ്ന്‍റെ ഭാഗമായി തയ്യാറാക്കിയ കൈപ്പുസ്തകം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ്

തുടർന്ന് വായിക്കുക »

തിരികെ സ്‌കൂളില്‍’, സംസ്ഥാനതല ഉദ്ഘാടനം സ്വാഗതസംഘം രൂപീകരിച്ചു

46 ലക്ഷം കുടുംബശ്രീ വനിതകളെ വിജ്ഞാന സമ്പാദനത്തിനായി തിരികെ സ്‌കൂളുകളിലെത്തിച്ച് സംഘടിപ്പിക്കുന്ന ‘തിരികെ സ്‌കൂളില്‍’ അയല്‍ക്കൂട്ട ശാക്തീകരണ ക്യാമ്പെയിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് സ്വാഗത സംഘം രൂപീകരിച്ചു. തൃത്താല

തുടർന്ന് വായിക്കുക »

വരുന്നൂ…എന്റെ തൊഴില്‍, എന്റെ അഭിമാനം 2.0 ; പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 29 ന്

കേരള നോളജ് എക്കോണമി മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 29ന്.

തുടർന്ന് വായിക്കുക »

ഓരോ പ്രദേശത്തെയും കുടുംബങ്ങളിൽ നിന്നും 18 വയസ്സ് പൂർത്തിയായ ഓരോ സ്ത്രീയെ വീതം ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന 10 മുതൽ 20 വരെ അംഗങ്ങൾ ഉള്ള അയൽക്കൂട്ടങ്ങളാണ് സംഘടനാ സംവിധാനത്തിലെ അടിസ്ഥാന ഘടകം. ഈ അയൽക്കൂട്ടങ്ങളെ വാർഡ് തലത്തിൽ ഏര്യാ ഡവല്പമെന്റ് സൊസൈറ്റികളായും (എ.ഡി.എസ്), നഗരസഭാ/പഞ്ചായത്ത് തലത്തിൽ കമ്മ്യൂണിറ്റി ഡവല്പമെന്റ് സൊസൈറ്റികളായും (സി.ഡി.എസ്.) ഫെഡറേറ്റ് ചെയ്തിരിക്കുന്നു. മൂന്നു തലത്തിലും പ്രവർത്തിക്കുന്ന ഇത്തരം സംഘടനകളുടെ ഭാരവാഹിത്വം ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളാണ്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ, എ.ഡി.എസ്സിന്റെ രക്ഷാധികാരി എന്ന നിലയിലും തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷൻ കുടുംബശ്രീ സി.ഡി.എസ്. വിലയിരുത്തൽ സമിതിയുടെ അദ്ധ്യക്ഷൻ എന്ന നിലയിലും ഈ സാമൂഹ്യാധിഷ്ഠിത സംഘടനയ്ക്ക് നേതൃത്വം നൽകുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 45.85 ലക്ഷം കുടുംബങ്ങൾ കുടുംബശ്രീയിൽ അംഗങ്ങളാണ്. ഓരോ കുടുംബത്തിൽ നിന്നും ഓരോ വനിത ഉൾപ്പെടുന്ന 3.06 ലക്ഷം അയൽക്കൂട്ടങ്ങളും അവയെ ഏകോപിപ്പിച്ച് 19,470 ഏര്യാ ഡവലപ്പ്മെന്റ് സൊസൈറ്റികളും 1070 കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് സൊസൈറ്റികളും ഉൾപ്പെടുന്ന കുടുംബശ്രീ സംഘടനാ സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുണ്ട്.

പ്രാദേശിക സാമ്പത്തിക വികസനം

സാമൂഹിക വികസനം

അഗതിരഹിത കേരളം , ബഡ്‌സ് , ബാലസഭ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ

സ്ത്രീ ശാക്തീകരണം

സ്ത്രീപദവി സ്വയം പഠനം, സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക്  തുടങ്ങിയ സ്‌ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ

കുടുംബശ്രീ

സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ

കുടുംബശ്രീ

സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ
Click Here

കുടുംബശ്രീയുടെ വിവിധ പദ്ധതികൾ

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി

പദ്ധതി