ഞങ്ങള്‍ക്കുമുണ്ട് പറയാന്‍: കരുത്തുറ്റ ശബ്ദമായ് കുടുംബശ്രീ ബാലസദസ്
കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളും തങ്ങളുടെ പ്രദേശത്തെ വിവിധ വികസന വിഷയങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്ത് സംസ്ഥാനത്തെ 19,470 വാര്‍ഡുകളിലായി സംഘടിപ്പിച്ച കുടുംബശ്രീ ബാലസദസ് വേറിട്ട അനുഭവമായി. കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ തദ്ദേശ സ്ഥാപപനതലങ്ങള്‍ വഴിയോ കുടുംബശ്രീ ബാലപാര്‍ലമെന്‍റ് വഴിയോ പരിഹാരമാര്‍ഗം കണ്ടെത്തുന്നതിനുള്ള കഴിവ് കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്നത് ലക്ഷ്യമിട്ടാണ് ബാലസദസ് സംഘടിപ്പിച്ചത്. ഇതോടൊപ്പം കുട്ടികളുടെ ഗ്രാമസഭ ഫലപ്രദമായി സംഘടിപ്പിക്കുന്നതിനുളള അനുഭവജ്ഞാനം ലഭ്യമാക്കുകയെന്നതും ലക്ഷ്യമിടുന്നു. നാല് ലക്ഷത്തിലേറെ ബാലസഭാംഗങ്ങളാണ് ബാലസദസില്‍ പങ്കെടുത്തത്. 2.30 […]
മാലിന്യമുക്തം നവകേരളം: സമ്പൂര്‍ണ ഹരിത അയല്‍ക്കൂട്ടങ്ങളൊരുക്കാന്‍ കുടുംബശ്രീ അയല്‍ക്കൂട്ട സര്‍വേ ഇന്നു മുതല്‍
സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള മൂന്നു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങളെ ഹരിത അയല്‍ക്കൂട്ടങ്ങളാക്കി ഉയര്‍ത്തുന്നതിനുള്ള സര്‍വേയ്ക്ക് ഇന്നു(2-10-2024) മുതല്‍ സംസ്ഥാനത്ത് തുടക്കമാകും. ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പെയ്ന്‍റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. പ്രത്യേകം തയ്യാറാക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍വേയും തുടര്‍ന്ന് അല്‍ക്കൂട്ട ഗ്രേഡിങ്ങും നടത്തും. നാല്‍പ്പതിനായിരത്തോളം വൊളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് സര്‍വേ നടത്തുക. 2025 ഫെബ്രുവരി 15ന് സമ്പൂര്‍ണ ഹരിതഅയല്‍ക്കൂട്ട പ്രഖ്യാപനം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ 19ന് മുമ്പായി ഓരോ സി.ഡി.എസിലും കുറഞ്ഞത് 25 ശതമാനം അയല്‍ക്കൂട്ടങ്ങളുടെയും നവംബര്‍ 30ന് മുമ്പ് 50 […]
ദേശീയ സരസ് മേള ആലപ്പുഴയില്‍ – സംഘാടക സമിതി രൂപീകരിച്ചു
ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഒരുക്കുന്ന ദേശീയ സരസ് മേള ആലപ്പുഴയിലെ ചെങ്ങന്നൂരില്‍ 2025 ജനുവരി 17 മുതല്‍ 28 വരെ. മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം ഇന്നലെ ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിങ് കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. യോഗം സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. ശോഭ വര്‍ഗ്ഗീസ് അധ്യക്ഷയായി. മന്ത്രി സജി ചെറിയാന്‍ ചെയര്‍മാനും ജില്ലാ കളക്ടര്‍ അലക്‌സ്.എം. വര്‍ഗ്ഗീസ് […]
കോട്ടയം ജില്ലയിലെ രണ്ടാം എം.ഇ.ആര്‍.സി, ഇതള്‍ നോട്ട്ബുക്ക് യൂണിറ്റ് ഉദ്ഘാടനം എന്നിവ മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു
കോട്ടയം ജില്ലയിലെ ഉഴവൂര്‍ ബ്ലോക്കിലെ മൈക്രോ എന്റര്‍പ്രൈസ് റിസോഴ്‌സ് സെന്റര്‍ (എം.ഇ.ആര്‍.സി), വെളിയന്നൂര്‍ ബഡ്‌സ് സ്‌കൂളിലെ ‘ഇതള്‍’ നോട്ട്ബുക്ക് നിര്‍മ്മാണ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് സെപ്റ്റംബര്‍ 24ന് നിര്‍വഹിച്ചു. കുടുംബശ്രീ സൂക്ഷ്മ സംരംഭ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ബ്ലോക്ക്തല സംവിധാനമാണ് എം.ഇ.ആര്‍.സി. ജില്ലയില്‍ പള്ളം ബ്ലോക്കിലും എം.ഇ.ആര്‍.സി പ്രവര്‍ത്തിക്കുന്നുണ്ട്. അയല്‍ക്കൂട്ട വനിതകള്‍ക്ക് തൊഴിലും വരുമാന സാധ്യതകളും വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക സഹായവും സാങ്കേതിക പരിശീലനങ്ങളുമടക്കമുള്ള പിന്തുണകള്‍ ഉറപ്പുവരുത്തുന്നതിനുമുള്ള സംവിധാനങ്ങളായ എം.ഇ.ആര്‍.സി കള്‍ നിലവില്‍ 17 ബ്ലോക്കുകളിലാണ് ആരംഭിച്ചിട്ടുള്ളത്. തുടര്‍ച്ചയായതും ഫലപ്രദമായതുമായ […]
അംബുജവും തങ്കവും ഇപ്പോള്‍ ഹാപ്പിയാണ് (പി.എം.എ.വൈ (നഗരം) ലൈഫ് പദ്ധതി)
തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ നഗരസഭയിലെ ബ്രഹ്‌മകുളം കറുത്തേടത്ത് വീട്ടിലെ അവിവാഹിതകളായ സഹോദരിമാര്‍ തങ്കവും, അംബുജവും പരിധിയില്ലാത്ത സന്തോഷവും സമാധാനവുമാണ് അനുഭവിക്കുന്നത്. യഥാക്രമം 75ഉം 72ഉം വയസ്സുള്ള ഇവര്‍ 65 വര്‍ഷം പഴക്കമുള്ള, എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് വീഴാവുന്ന വീട്ടിലായിരുന്നു താമസം… തുടർന്ന് വായിക്കുക Read in English
പരിശുദ്ധിയുടെ വിജയം
വീട്ടില്‍ കറികള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കറി പൗഡറുകള്‍ മായം കലരാത്തതും ഗുണനിലവാരമുളളതുമായിരിക്കണം എന്ന നിര്‍ബന്ധമാണ് സുനൈന എന്ന അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ്ങ് ബിരുദധാരിയെ സ്വന്തമായൊരു കറി പൗഡര്‍ നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ പ്രേരിപ്പിച്ചത്. ശുദ്ധമായ കറി പൗഡറുകള്‍ എങ്ങനെ … തുടർന്ന് വായിക്കുക
പൊന്നുകൊണ്ടൊരു പെണ്‍കൂട്ടായ്മ
പൊന്നുരുക്കുന്നിടത്ത് പെണ്ണിനെന്തു കാര്യമെന്ന് ചോദിക്കുന്നവരോട് പെണ്ണിന് കാര്യമുണ്ടെന്ന് തന്നെയാണ് മറുപടി. കാരണം അന്നുമിന്നും സ്ത്രീകള്‍ ആഭരണ പ്രിയരാണ്. ഇതു കണ്ടറിഞ്ഞ് കോഴിക്കോട് ജില്ലയിലെ നല്ലളം ഗ്രാമപഞ്ചായത്തിലെ … തുടർന്ന് വായിക്കുക
കാസര്‍ഗോഡുണ്ടൊരു ‘കുട്ടി ചന്ത’
വിദ്യാഭ്യാസ കാലയളവില്‍ തന്നെ തൊഴിലിന്റെ മാഹാത്മ്യം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും ചെറു സംരംഭ ആശയങ്ങള്‍ പകര്‍ന്ന് നല്‍കുന്നതും ലക്ഷ്യമിട്ട് കാസര്‍ഗോഡ് കുടുംബശ്രീ ജില്ലാ മിഷന്‍ തുടക്കമിട്ട പദ്ധതിയാണ് ബാലസഭ ‘കുട്ടി ചന്ത’. സ്‌കൂളുകള്‍ക്ക് അവധിയുള്ള ദിനങ്ങളില്‍ ജില്ലയിലെ 42 സി.ഡി.എസുകളിലും ബാലസഭാംഗങ്ങളായ കുട്ടികള്‍ മാസത്തിലൊരിക്കല്‍ ‘കുട്ടി ചന്തകള്‍’ നടത്തി വരുന്നു. കുടുംബശ്രീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തുന്ന ബഡ്സ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍, അവരുടെ രക്ഷിതാക്കള്‍ എന്നിവര്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍, കുടുംബശ്രീ കാര്‍ഷിക, ചെറുകിട സംരംഭങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ എന്നിവയെല്ലാമാണ് ‘കുട്ടി ചന്ത’കള്‍ വഴി വിറ്റഴിക്കുന്നത്. കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുക ജീവനോപാധി […]
ചോദ്യപ്പെട്ടിയും കോലായക്കൂട്ടവുമെല്ലാമായി ‘ബാലസദസ്’ മുന്നൊരുക്കങ്ങള്‍ ജില്ലകളിലെല്ലാം പുരോഗമിക്കുന്നു
ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്തെ 19,470 വാര്‍ഡുകളിലും കുടുംബശ്രീ ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ബാലസദസ് സംഘടിപ്പിക്കുന്നത്. കുടുംബശ്രീയുടെ കീഴിലുള്ള 31,612 ബാലസഭകളില്‍ അംഗങ്ങളായ നാല് ലക്ഷത്തിലേറെ കുട്ടികള്‍ ഇതില്‍ പങ്കെടുക്കും. കുട്ടികളുടെ ഗ്രാമസഭ ഫലപ്രദമായി സംഘടിപ്പിക്കുന്നതിനുളള അനുഭവജ്ഞാനം ലഭ്യമാക്കുകയും സാമൂഹ്യ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള കഴിവുകള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയുമാണ് ബാലസദസ്സുകള്‍ വഴി ലക്ഷ്യമിടുന്നത്. ബാലസഭകളുടെ ശാക്തീകരണം, കുട്ടികളില്‍ സംഘടനാശേഷി, നേതൃഗുണം, യുക്തിചിന്ത എന്നിവ വളര്‍ത്തുകയും ലക്ഷ്യങ്ങളാണ്. ബാലസഭാംഗങ്ങള്‍ ഓരോ വാര്‍ഡിലുമുള്ള പ്രകൃതി സൗഹൃദ ഇടങ്ങളില്‍ ഒക്ടോബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയുള്ള സമയത്ത് ഒത്തു ചേരും. ബാലസദസ്സില്‍ കുട്ടികള്‍ ഉന്നയിക്കുന്ന […]
ഷെഡ്ഡിൽ നിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്ക്, ഇത് കാര്‍ത്ത്യായനിയുടെ കഥ (പി.എം.എ.വൈ (നഗരം) ലൈഫ് പദ്ധതി)
ഷെഡ്ഡിൽ നിന്ന് അടച്ചുറപ്പുള്ള വീട്ടിലേക്ക് താമസം മാറിയ കഥയാണ് കണ്ണൂരിലെ തലശ്ശേരി നഗരസഭയിലെ കോടിയേരി 22ാം വാര്‍ഡില്‍ താമസിക്കുന്ന കാര്‍ത്ത്യായനി കെ.പിയുടേത്. അവിവാഹിതയായ കാര്‍ത്ത്യായനിക്ക് ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടമായി… തുടർന്ന് വായിക്കുക Read in English