കുടുംബശ്രീയിലൂടെ ജീവിത വിജയം: ഇത് ബിന്ദു പള്ളിച്ചൽ മാതൃക

തിരുവനന്തപുരം ജില്ലയിലെ നേമം ബ്ളോക്കിലുള്ള പള്ളിച്ചൽ വില്ലേജിൽ ആതിര ഹെർബൽസ് എന്ന സംരംഭം നടത്തുന്ന സംരംഭകയാണ് ബിന്ദു പള്ളിച്ചൽ. ബ്രഹ്മി, കറ്റാർ വാഴ, രാമച്ചം, നീലയമരി എന്നിവ… തുടർന്ന് വായിക്കുക

എൻ.യു.എൽ.എം പദ്ധതി നിർവഹണത്തിലെ മികവ്: ദേശീയ സ്പാർക്ക് റാങ്കിങ്ങിൽ കേരളം ഒന്നാമത്

കേന്ദ്രാവിഷ്കൃത പദ്ധതി ദീൻ ദയാൽ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന ദൗത്യം(ഡേ-എൻ.യു.എൽ.എം) മികച്ച രീതിയിൽ നടപ്പാക്കിയതിന് ദേശീയതലത്തിൽ കേരളത്തിനു വീണ്ടും അംഗീകാര തിളക്കം. പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ 2023-24ലെ “സ്പാർക്ക്'(സിസ്റ്റമാറ്റിക് പ്രോഗ്രസ്സീവ് അനലിറ്റിക്കൽ റിയൽ ടൈം റാങ്കിങ്ങ്) റാങ്കിങ്ങിലാണ് കേരളം~ഒന്നാം സ്ഥാനം നേടിയത്. ഇതോടെ തുടർച്ചയായി ഏഴു തവണ സ്പാർക്ക് അവാർഡ് നേടുന്ന ഏക സംസ്ഥാനമായി കേരളം മാറി.  ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം […]

കുടുംബശ്രീ ‘അരങ്ങ്-2024’ കലോത്സവ രജിസ്ട്രേഷന്‍: ഡോക്യുമെന്‍റ് വെരിഫിക്കേഷന്‍ ജൂണ്‍ 2,3 തീയതികളില്‍

തിരുവനന്തപുരം: കുടുംബശ്രീ സംസ്ഥാന കലോത്സവം’അരങ്ങ്-2024′ ല്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ മത്സരാര്‍ത്ഥികള്‍ സമര്‍പ്പിക്കേണ്ട വിവിധ രേഖകളുടെ പരിശോധന ജൂണ്‍ 2,3 തീയതികളായി കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂരിലെ തേജസ്വിനി റെസിഡന്‍സിയില്‍ നടക്കും. അയല്‍ക്കൂട്ട അംഗത്വ രജിസ്റ്ററിന്‍റെ കോപ്പി, മത്സരാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയ പാര്‍ട്ടിസിപ്പേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖ, ഓക്സിലറി അംഗമാണെങ്കില്‍ സി.ഡി.എസിന്‍റെ സാക്ഷ്യപത്രം, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സാക്ഷ്യപ്പെടുത്തിയ മത്സര രജിസ്ട്രേഷന്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് എന്നിവയാണ് പരിശോധിക്കുക. […]

കുടുംബശ്രീ അര്‍ബന്‍ ലേണിങ്ങ് ഇന്റേണ്‍ഷിപ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി  അര്‍ബന്‍ ലേണിങ്ങ് ഇന്റേണ്‍ഷിപ് പ്രോഗ്രാമി(The Urban Learning Internship Programme)ലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന. ഒരു നഗരസഭയില്‍ ഒരാള്‍ വീതം കേരളത്തിലെ 93 നഗരസഭകളിലും കുടുംബശ്രീ സംസ്ഥാനമിഷനില്‍ മൂന്നു പേര്‍ക്കുമാണ് ഇന്റേണ്‍ഷിപ്പിന് അവസരം. സംസ്ഥാനമിഷനില്‍ മൂന്നു മാസവും നഗരസഭകളില്‍ രണ്ടു മാസവുമാണ് ഇന്റേണ്‍ഷിപ് കാലാവധി. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 8000 രൂപ സ്‌റ്റൈപെന്‍ഡും കേന്ദ്ര ഭവന നഗരകാര്യ […]

കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്ക്  33.6 കോടി സബ്സിഡി അനുവദിച്ചു –  1198 ജനകീയ ഹോട്ടലുകളിലെ 5043 സംരംഭകര്‍ക്ക് നേട്ടം

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ജനക്ഷേമ പദ്ധതിയായ ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡിയിനത്തില്‍ 33.6 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തര(സ.ഉ.(സാധാ) നം. 2260/2023/ ത.സ്വ.ഭ.വ 17-11-2023)വായി. കേരളമൊട്ടാകെ പ്രവര്‍ത്തിക്കുന്ന 1198 ജനകീയ ഹോട്ടലുകളിലെ അയ്യായിരത്തിലേറെ കുടുംബശ്രീ വനിതാ സംരംഭകര്‍ക്ക് ഇത് ഏറെ ആശ്വാസമാകും. 2022 ഡിസംബര്‍ മുതല്‍ 2023 ഓഗസ്റ്റുവരെയുള്ള സബ്ഡിസി കുടിശികയായ 41.09 കോടിയിലാണ് ഇപ്പോള്‍ 33.6 കോടി രൂപ അനുവദിച്ച് ഉത്തരവായത്. ഈ സാമ്പത്തിക വര്‍ഷം കുടുംബശ്രീക്ക് വകയിരുത്തിയിട്ടുള്ള പദ്ധതി വിഹിതമായ 220 കോടി രൂപയില്‍ […]

വരുന്നൂ കുടുംബശ്രീ ഓക്‌സോമീറ്റ് @ 23, പരിശീലകര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു

വന്‍വിജയമായിത്തീര്‍ന്ന കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് വേണ്ടിയുള്ള ‘തിരികെ സ്‌കൂളില്‍’ ക്യാമ്പെയിന്‍ മാതൃകയില്‍ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും 18നും 40നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്കും വേണ്ടി ഓക്‌സോമീറ്റ് @ 23 സംഘടിപ്പിക്കുന്നു. ഡിസംബര്‍ 23ന് കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിലാണ് മീറ്റ്. ഇതിനായുള്ള സംസ്ഥാനതല പരിശീലകര്‍ക്കുള്ള പരിശീലനം നവംബര്‍ 14,15 തീയതികളില്‍ തൃശ്ശൂരിലെ കിലയില്‍ സംഘടിപ്പിച്ചു.  ഓക്‌സിലറി ഗ്രൂപ്പുകളെ നവീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമാണ് മീറ്റ്. സാമൂഹ്യ, സാംസ്‌ക്കാരിക മേഖലകളില്‍ ഇടപെടാനുള്ള ഓക്‌സിലറി ഗ്രൂപ്പുകളുടെ നൈപുണ്യം വികസിപ്പിക്കുകയും നൂതന ഉപജീവന സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ […]

ചലനം 2023 മെന്ററിങ് ക്യാമ്പ് പത്തനംതിട്ടയിൽ സംഘടിപ്പിച്ചു

നഗര കുടുംബശ്രീ സിഡിഎസ്സുകളുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള ചലനം ജില്ലാതല മെന്ററിങ് ക്യാമ്പ് പത്തനംതിട്ടയിൽ നവംബർ 13 മുതൽ 16 വരെ സംഘടിപ്പിച്ചു. കുന്നന്താനം സിയോൻ റിട്രീറ്റ് സെന്ററിൽ കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ ആദില ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.  പത്തനംതിട്ട, അടൂർ, പന്തളം, തിരുവല്ല നഗരസഭകളിലെ കുടുംബശ്രീ സി.ഡി. എസ് ചെയർപേഴ്സൺമാരും ഉപസമിതി കൺവീനർമാരുമാണ് പരിശീലനത്തിൽ പങ്കെടുത്തത്.  ഉദ്ഘാടന ചടങ്ങിൽ കുന്നന്താനം സി.ഡി.എസ് ചെയർപേഴ്സൺ രഞ്ജിനി അജിത് അധ്യക്ഷയായി. കുടുംബശ്രീ സംസ്ഥാന മിഷൻ […]

സംരംഭകത്വം ആശയങ്ങളുണ്ടോ… എങ്കില്‍ നേടാം സമ്മാനം

നൂതന സംരംഭ ആശയങ്ങള്‍ ഉള്ളിലുള്ളവരാണോ നിങ്ങള്‍. എങ്കില്‍ അത് പങ്കുവച്ച് 5000 രൂപ ഒന്നാം സമ്മാനം നേടാന്‍ അസുലഭ അവസരം ഇതാ. അടുത്തമാസം എറണാകുളം ജില്ലയില്‍ കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ഭാഗമായാണ് പൊതുജനങ്ങള്‍ക്കായി ‘ ഇന്നൊ എക്‌സ്‌പ്ലോസീവ് ‘ എന്ന ഈ സംരംഭ ആശയ മത്സരം നടത്തുന്നത്.  കേരളത്തിന്റെ സാഹചര്യങ്ങള്‍ക്കനുയോജ്യമായതും സ്ത്രീ സംരംഭങ്ങള്‍ക്കുതകുന്നതുമായ 10 ലക്ഷം രൂപയില്‍ താഴെ മുതല്‍ മുടക്ക് വരുന്നതുമായ സംരംഭങ്ങളുടെ ആശയങ്ങളാണ് നല്‍കേണ്ടത്.  ഏത് മേഖലയിലെയും ആശയങ്ങള്‍ സ്വീകരിക്കും. ആശയത്തിനൊപ്പം […]

ചലനം ജില്ലാതല മെന്ററിങ് ക്യാമ്പ് പാലക്കാട് സംഘടിപ്പിച്ചു

നഗര സി.ഡി.എസുകളിലെ കുടുംബശ്രീ സംഘടനാ സംവിധാനത്തിലെ ഭാരവാഹികള്‍ക്ക് വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ പരിചയപ്പെടുത്തുക, ചലനം, ചുവട് ആദ്യഘട്ട പരിശീലനങ്ങളുടെ നേട്ടങ്ങള്‍ വിലയിരുത്തുക, സി.ഡി.എസുകളുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിഷയാധിഷ്ഠിത ആക്ഷന്‍ പ്ലാന്‍ തയാറാക്കുക എന്നിവയാണ് സംസ്ഥാനമൊട്ടാകെ നടത്തുന്ന ഈ ക്യാമ്പിന്റെ ലക്ഷ്യം.  നവംബര്‍ 7 മുതല്‍ 10 വരെയായിരുന്നു ക്യാമ്പ്. മുണ്ടൂര്‍ ഐ.ആര്‍.ടി.സി യില്‍ പാലക്കാട് നഗരസഭാ ചെയര്‍ പേഴ്‌സണ്‍ പ്രിയ അജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുണ്ടൂര്‍ സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ രാധാഭായ് ടി അദ്ധ്യക്ഷയായ ചടങ്ങില്‍ ഒറ്റപ്പാലം […]

ബഡ്സ്  സ്കൂൾ വിദ്യാർത്ഥിനിക്ക് ഉജ്ജ്വല ബാല്യം പുരസ്ക്കാരം

സംസ്ഥാന സർക്കാരിൻ്റെ ‘ ഉജ്ജ്വല ബാല്യം ‘ പുരസ്ക്കാരം മലപ്പുറം തിരൂർ ബഡ്സ് സ്കൂളിലെ ഹന്ന ജഹൗറയ്ക്ക്.  ശിശുദിനാഘോഷത്തോടനുബന്ധിച്ച് നവംബർ 14ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഹന്ന പുരസ്ക്കാരം ഏറ്റുവാങ്ങി. കലാ കായികമേഖലയിൽ മികവ് തെളിയിച്ചിട്ടുളള ഹന്ന ചെറിയമുണ്ടം ഇരിങ്ങാവൂർ കൂർമ്മത്ത് വീട്ടിൽ ബഷീർ – മൈമുന ദമ്പതികളുടെ മകളാണ്.  ഗോവയിൽ 2024 ജനുവരിയിൽ സംഘടിപ്പിക്കുന്ന സ്പെഷ്യൽ ഒളിംപിക്സിൽ ബാഡ്മിന്റണിൽ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. എല്ലാ പിന്തുണയുമായി ബഡ്സ് സ്കൂളിലെ അധ്യാപിക പി. ഷൈജയുമുണ്ട്.