ദേശീയ സരസ് മേള എറണാകുളത്ത് : ലോഗോയും ടാഗ്‌ലൈനും തയാറാക്കാം സമ്മാനം നേടാം

ഈ ഡിസംബറില്‍ എറണാകുളം ആതിഥ്യമരുളുന്ന ദേശീയ സരസ് മേളയുടെ ലോഗോയും ടാഗ്‌ലൈനും തയാറാക്കി സമ്മാനങ്ങള്‍ കരസ്ഥമാക്കാന്‍ അവസരം. ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങള്‍ ഒരു കുടുക്കീഴില്‍ ലഭ്യമാക്കുന്ന സരസ് മേളയുടെ ഭാഗമായി ഇന്ത്യയിലെ ഭക്ഷണ വൈവിധ്യങ്ങള്‍ ലഭ്യമാക്കുന്ന ഇന്ത്യ ഫുഡ് കോര്‍ട്ടും, കലാസാംസ്‌കാരിക സന്ധ്യയുമെല്ലാം ഉള്‍പ്പെടുന്നു. ലോഗോയും ടാഗ്‌ലൈനും തയാറാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍. ‍ ജില്ലയുടെ തനത് സാംസ്‌ക്കാരിക തനിമയും കലാസാന്നിധ്യവും പ്രാദേശിക പ്രത്യേകതയും ഒത്തിണങ്ങിയതായിരിക്കണം. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളെയും ഭക്ഷ്യസംസ്‌ക്കാരത്തെയും വനിതാ കൂട്ടായ്മയെയും പ്രതിനിധീകരിക്കണം. സൃഷ്ടികൾ അയക്കേണ്ട ഇ-മെയില്‍ വിലാസം – sarasmelaernakulam@gmail.com അവസാന തീയതി – 2023 സെപ്റ്റംബര്‍ 30 […]

കുടുംബശ്രീ ഓണച്ചന്തകളില്‍ നിന്നും ഇക്കുറി 23 കോടി രൂപയുടെ വിറ്റുവരവ്

ഓണ വിപണിയില്‍ നിന്നും ഇത്തവണയും കുടുംബശ്രീക്ക് കൈനിറയെ നേട്ടം. ഓണത്തോടനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച ഓണച്ചന്തകള്‍ വഴി കുടുംബശ്രീ നേടിയത് 23.09 കോടി രൂപയുടെ വിറ്റുവരവ്. 1070 സി.ഡി.എസ്തല ഓണച്ചന്തകള്‍, 17 ജില്ലാതല ഓണച്ചന്തകള്‍ എന്നിവ ഉള്‍പ്പെടെ ആകെ 1087 ഓണച്ചന്തകള്‍ വഴിയാണ് ഈ നേട്ടം. കഴിഞ്ഞ വര്‍ഷം 19 കോടി രൂപയായിരുന്നു വിറ്റുവരവ്. ഇതിനേക്കാള്‍ നാലു കോടി രൂപയുടെ അധിക വിറ്റുവരവ്. കുടുംബശ്രീ ഓണച്ചന്തകളിലൂടെ ഇത്തവണ എറ്റവും കൂടുതല്‍ വിറ്റുവരവ് നേടിയത് എറണാകുളം ജില്ലയാണ്. 104 ഓണച്ചന്തകളില്‍ […]

ഡി.ഡി.യു.ജി.കെ.വൈ സി.എക്സ്.ഓ സംഗമം സംഘടിപ്പിച്ചു

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയുടെ ഭാഗമായി സി.എക്സ്.ഓ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍) സംഗമം തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ സംഘടിപ്പിച്ചു. കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ തുടര്‍ച്ചയായി ഈ വര്‍ഷം ഡിസംബറില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേളയുടെ മുന്നോടിയായിട്ടാണിത്. രാജ്യത്തെമ്പാടുമുള്ള വിവിധ തൊഴില്‍ സ്ഥാപനങ്ങളില്‍ നിലവിലുളളതും പുതുതായി സൃഷ്ടിക്കപ്പെടുന്നതുമായ തൊഴിലവസരങ്ങള്‍ കണ്ടെത്തുകയും യോജ്യമായ നൈപുണ്യ പരിശീലന യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയുമാണ് ലക്ഷ്യം.  തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ […]

സിംഗിള്‍ മദര്‍ ഫോറവുമായി തൃശ്ശൂര്‍

രോഗമോ അപകടമോ മൂലം കണ്ണടച്ച് തുറക്കുന്ന നിമിഷം കൊണ്ട് മക്കളുടെ അച്ഛനെ നഷ്ടപ്പെടുന്ന അമ്മമാര്‍ അല്ലെങ്കില്‍ ഉദരത്തില്‍ പിറവി കൊള്ളുന്ന കുഞ്ഞിന്റെ പൂര്‍ണ്ണ ചുമതല സ്വയമേറ്റുവാങ്ങേണ്ടി വന്നവര്‍. ജീവിതത്തില്‍ ഒരു തുണ കൂടെയില്ലാതായിപ്പോകുന്ന, അങ്ങനെയുള്ള അമ്മമാരുടെ ഒറ്റപ്പെടലിലേക്ക് കൂട്ടായ്മയുടെ സ്നേഹം വിതറുകയാണ് കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാമിഷന്‍ സിംഗിള്‍ മദര്‍ ഫോറമെന്ന ആശയത്തിലൂടെ. മാതൃകാ ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍ കേന്ദ്രീകരിച്ചാണ് ഈ ആശയം ജില്ല ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിത്തുടങ്ങിയിരിക്കുന്നത്. വിധവകളോ അവിവാഹിതരോ ആയ ഒറ്റയ്ക്ക് മക്കളെ വളര്‍ത്തുന്ന അമ്മമാരുടെ കൂട്ടായ്മയാണ് സിംഗിള്‍ മദര്‍ ഫോറം. 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ അമ്മമാരെയാണ് ഈ ഫോറത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ കുഴൂര്‍, മുല്ലശ്ശേരി, പെരിഞ്ഞാനം, […]

ചലനം 2023 – കുടുംബശ്രീ ഉപസമിതി കണ്‍വീനര്‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലനങ്ങള്‍ പൂര്‍ത്തിയായി

കുടുംബശ്രീ നഗര സി.ഡി.എസുകളിലെ ഉപസമിതി കണ്‍വീനര്‍മാര്‍ക്കുള്ള നാല് ദിവസത്തെ സംസ്ഥാനതല പരിശീലന പരിപാടി പൂര്‍ത്തിയായി. നഗരപ്രദേശങ്ങളിലെ കുടുംബശ്രീ സംഘടനാ സംവിധാനം ശക്തമാക്കുന്നതിനായി കുടുംബശ്രീ ആവ്ഷിക്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് ‘ചലനം 2023.’ തിരുവനന്തപുരം മരിയാ റാണി ട്രെയിനിങ്ങ് സെന്‍ററില്‍ ആറ് ബാച്ചുകളിലായി ആകെ 645 ഉപസമിതി കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു.  മൈക്രോ ഫിനാന്‍സ്, ഉപജീവനം, അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യ വികസനം, വാര്‍ഡ് സഭ, തൊഴിലുറപ്പ് എന്നീ വിഷയാധിഷ്ഠിത ഉപസമിതികള്‍ വഴിയാണ് കുടുംബശ്രീ സി.ഡി.എസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍.  ഇത്തരത്തില്‍ […]

‘ശുചിത്വോത്സവം’ സംസ്ഥാനതല ക്യാമ്പയിൻ – 3.9 ലക്ഷം ബാലസഭാംഗങ്ങള്‍ ശുചിത്വസന്ദേശപ്രചരണത്തിന് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു

സംസ്ഥാനത്ത് ഫലപ്രദമായ മാലിന്യ സംസ്കരണം ലക്ഷ്യമിട്ടു കൊണ്ട് ശക്തമായ സാമൂഹ്യ അവബോധം സൃഷ്ടിക്കുന്നതിനായി കുടുംബശ്രീ ബാലസഭകളുടെ നേതൃത്വത്തില്‍ ഈ മാസം 22 മുതല്‍ ‘ശുചിത്വോത്സവം’ സംസ്ഥാനതല ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. മാലിന്യ സംസ്കരണ മേഖലയില്‍ കേരളം നേരിടുന്ന  വെല്ലുവിളികള്‍ക്ക് പുത്തന്‍മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിനായി സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 28,387 ബാലസഭകളിലെ 3.9 ലക്ഷം അംഗങ്ങള്‍ ശുചിത്വസന്ദേശ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങും. ക്യാമ്പയിനുമായി ബന്ധപ്പെട്ട സംസ്ഥാനതല മോഡ്യൂള്‍ നിര്‍മാണ ശില്‍പശാല തിരുവനന്തപുരത്ത് ആരംഭിച്ചു. ശുചിത്വസന്ദേശം കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും അവിടെ നിന്നും […]

എന്‍.യു.എല്‍.എം പദ്ധതി നിര്‍വഹണത്തിലെ മികവ്- ദേശീയ സ്പാര്‍ക്ക് റാങ്കിങ്ങില്‍ തുടര്‍ച്ചയായ ആറാം തവണയും അംഗീകാരം നേടുന്ന ആദ്യ സംസ്ഥാനമായി കേരളം

കേന്ദ്രാവിഷ്കൃത പദ്ധതി ദീന്‍ ദയാല്‍ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന ദൗത്യം (ഡേ-എന്‍.യു.എല്‍.എം) സംസ്ഥാനത്ത് മികച്ച രീതിയില്‍ നടപ്പാക്കിയതിന് കേരളത്തിനു വീണ്ടും ദേശീയതലത്തില്‍ അംഗീകാരം. പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ 2022-23ലെ ‘സ്പാര്‍ക്ക്’ (സിസ്റ്റമാറ്റിക് പ്രോഗ്രസ്സീവ് അനലിറ്റിക്കല്‍ റിയല്‍ ടൈം റാങ്കിങ്ങ്) റാങ്കിങ്ങിലാണ് കേരളത്തിന് രണ്ടാം സ്ഥാനം. ഇതോടെ തുടര്‍ച്ചയായി ആറു തവണ സ്പാര്‍ക്ക് അവാര്‍ഡ് നേടുന്ന ഏക സംസ്ഥാനമായി കേരളം മാറി. പതിനഞ്ചു കോടി രൂപയാണ് അവാര്‍ഡ് തുക. ഇത് […]

‘ധീരം’ – കരാട്ടേ മാസ്റ്റര്‍ പരിശീലകരായി 28 കുടുംബശ്രീ വനിതകള്‍

സ്വയംസുരക്ഷയുടെയും പ്രതിരോധപാഠങ്ങളുടെയും പരിശീലന കളരിയില്‍ നിന്നും ധീരതയുടെ പ്രതീകങ്ങളായി 28 കുടുംബശ്രീ വനിതകള്‍ പുറത്തിറങ്ങി. കുടുംബശ്രീയും സ്പോര്‍ട്സ് കേരള ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന ‘ധീരം’ പദ്ധതിയുടെ ഭാഗമായാണിത്.  പദ്ധതിയുടെ ആദ്യഘട്ടമായി തിരഞ്ഞെടുത്ത മാസ്റ്റര്‍ പരിശീലകര്‍ക്കു വേണ്ടി നടന്നു വരുന്ന പരിശീലന പരിപാടിയാണ് ഏപ്രില്‍ ഒന്നിന്പൂര്‍ത്തിയായത്‌. ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത രണ്ടു പേര്‍ വീതം ആകെ 28 പേരാണ് ഇതില്‍ പങ്കെടുത്തത്‌.ഇവര്‍ക്ക് വട്ടിയൂര്‍ക്കാവ് ഷൂട്ടിങ്ങ് റേഞ്ചിലെ റസിഡന്‍ഷ്യല്‍ ക്യാമ്പില്‍ 25 ദിവസം കൊണ്ട് 200 മണിക്കൂര്‍ പരിശീലനം […]

സ്വപ്ന സാഫല്യം – രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിച്ച് കുടുംബശ്രീ വനിതാസംഘം

ഇന്ത്യന്‍ ഭരണ സിരാകേന്ദ്രത്തില്‍ എത്തി രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനം നടത്തി സ്വപ്ന സാഫല്യം കൈവരിച്ചിരിക്കുകയാണ് 15 കുടുംബശ്രീ അംഗങ്ങള്‍. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നുള്ള പട്ടികവര്‍ഗ്ഗ- പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ ഉദ്യാന്‍ ഉത്സവ് 2023ന്റെ ഭാഗമായി രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിച്ചു, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ സ്വയം സഹായ സംഘാംഗങ്ങളോട് സംവദിച്ചു. മാര്‍ച്ച് 31ന് ഉച്ചയ്ക്ക് 12 മുതല്‍ 2 മണി വരെയുള്ള സമയത്തായിരുന്നു സന്ദര്‍ശനം. രാഷ്ട്രപതിയുടെ പ്രത്യേക നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ […]

അയല്‍ക്കൂട്ടാംഗത്തിന് സ്‌നേഹവീട് ഒരുക്കി മാതൃകയായി കോടഞ്ചേരി കുടുംബശ്രീ സി.ഡി.എസ്

അയല്‍ക്കൂട്ടാംഗങ്ങളുടെ ഒത്തൊരുമയും കൂട്ടായ്മയും പകരുന്ന സംഘശക്തിയാണ് കുടുംബശ്രീയുടെ ചാലകശക്തി. നാട്ടിലെ പൊതുപ്രശ്നങ്ങളിലിടപെടാനും ആവശ്യക്കാരിലേക്ക് കരുതലും സ്നേഹവും ചൊരിയാനും എന്നും മുന്നിലുണ്ട് അയല്‍ക്കൂട്ടാംഗങ്ങള്‍. ഇത്തരത്തിലൊരു ഇടപെടലിന്റെ കഥയാണ് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തിലെ ചിപ്പിലിത്തോട് വരിച്ചത്തോട് രാധയ്ക്ക് പറയാനുള്ളത്. ചോര്‍ന്നൊലിക്കാത്ത മേല്‍ക്കൂരയ്ക്ക് കീഴില്‍ അടച്ചുറപ്പുള്ള ഒരു വീട് എന്ന രാധയുടെ സ്വപ്നം സഫലമാക്കി നല്‍കിയിരിക്കുകയാണ് കോടഞ്ചേരി കുടുംബശ്രീ സി.ഡി.എസ്. 21 എ.ഡി.എസുകളില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ നിന്നാണ് ഏറ്റവും അര്‍ഹര്‍ക്ക് തലചായ്ക്കാനൊരിടം തയാറാക്കി നല്‍കുന്ന കുടുംബശ്രീ ‘സ്നേഹവീട്’ പദ്ധതിയുടെ രണ്ടാമത്തെ […]