പോത്തുകുട്ടി വളർത്തൽ പദ്ധതി

5 പേര് അടങ്ങുന്ന യൂണിറ്റുകളായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരാൾക്ക് 2 പോത്തുകുട്ടി വീതം യൂണിറ്റിന് 10 പോത്തുകുട്ടികൾ. വളരെ ആയാസകരമായതും മറ്റു പ്രവർത്തനങ്ങളുടെ കൂടെ ചെയ്യാവുന്നതുമായ ഒരു വരുമാന വർധന പദ്ധതിയാണ് പോത്തുകുട്ടി വളർത്തൽ പദ്ധതി. 1,50,000 രൂപയാണ് ആകെ പ്രോജക്റ്റ് തുക. 50,000 രൂപയാണ് ഒരു ഗ്രൂപ്പിനുള്ള സബ്സിഡി തുക.

പ്രതീക്ഷിത ഫലം
പോത്തുകുട്ടി വളർത്തൽ പദ്ധതിയിലൂടെ കർഷകന് ഒരു വർഷം കുറഞ്ഞത് 35,000 രൂപ ലാഭം ലഭ്യമാക്കുക.

നിർവഹണം
പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന കർഷകർക്ക് സി.ഡി.എസ് തലത്തിൽ ജനറൽ ഓറിയന്റേഷൻ നൽകുന്നു. അതിൽ താല്പര്യമുള്ള അംഗങ്ങളെ ഗ്രൂപ്പുകൾ ആക്കി അവർക്ക് ഇ.ഡി.പി പരിശീലനം നൽകുന്നു. കൂടാതെ എം.ഇ.സി മാരുടെ സഹായത്തോടെ പ്രോജക്ട് എഴുതി ബാങ്കിൽ സമർപ്പിക്കുകയും ലോൺ ലഭ്യമാക്കുകയും ചെയ്യും. ഇതേ സമയം ഗ്രൂപ്പുകൾക്ക് സ്കിൽ പരിശീലനം ലഭ്യമാക്കുകയും ചെയ്യും. ബാങ്ക് ലോൺ അംഗീകാര ലെറ്റർ ലഭ്യമായി കഴിഞ്ഞാൽ ഗ്രൂപ്പുകൾക്ക് സബ്സിഡി ലഭ്യമാക്കാൻ സാധിക്കും.

പോത്തിറച്ചി സംസ്കരണ ശാല

കേരളത്തിൽ പോത്തിറച്ചിക്ക് ആവശ്യക്കാർ ഏറെയാണ്. നല്ല ഇറച്ചി ലഭ്യമാകുന്നില്ല എന്നുള്ളതാണ് പൊതുവെയുള്ള പരാതി. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരു മാംസ സംസ്കരണശാല ആരംഭിക്കുകയും ഇറച്ചി നന്നായി പായ്ക്ക് ചെയ്തു ബ്രാൻഡ് ചെയ്തു വിപണിയിൽ എത്തിക്കുന്നതിന് ലക്ഷ്യം വയ്ക്കുന്നു.

പ്രതീക്ഷിത ഫലം
പോത്തിറച്ചി സംസ്കരണ യുണിറ്റ് ആരംഭിക്കുകയും യൂണിറ്റിന്റെ  വാർഷിക വരുമാനം 25 കോടി രൂപയിൽ എത്തിക്കുക.

നിർവഹണം
മാംസ സംസ്കരണ ശാല സ്ഥാപിക്കുന്നതിന് നല്ല ഇൻവെസ്റ്റ്മെന്റ് ആവശ്യമുണ്ട്. അതിനാൽ സർക്കാർ വക സ്ലോട്ടർ ഹൗസുകൾ  ലഭ്യമാണെങ്കിൽ അതിനു കൂടുതൽ പ്രാധാന്യം നൽകി ആയിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതിനായി ഒരു യൂണിറ്റിനെ സജ്ജമാക്കും. സ്ലോട്ടെർ ഹൗസുകൾ ലഭ്യമല്ലെങ്കിൽ കുടുംബശ്രീ സി.ഡി.എസ്സിലൂടെ സി.ഡി.എസ്സിന്റെ ഉടമസ്ഥതയിൽ ടി. യൂണിറ്റ് സ്ഥാപിക്കും. സി.ഇ.എഫ് ആയിട്ടായിരിക്കും ഫണ്ട് അനുവദിക്കുക. ടി. യൂണിറ്റ് സി.ഡി.എസ്സിന് നേരിട്ട് നടത്താവുന്നതോ അല്ലെങ്കിൽ മറ്റേതെങ്കിലും കുടുംബശ്രീ യൂണിറ്റുകൾക്ക് മിതമായ വാടകയ്ക്ക് നല്കാവുന്നതോ ആണ്. കൃത്യമായ മാലിന്യ സംസ്കരണ മാർഗങ്ങൾ അവലംബിച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്.