കാസര്‍ഗോഡിലേക്ക് വഴി തുറക്കും ‘യാത്രാശ്രീ’

കാസര്‍ഗോഡ് ജില്ലയെ അറിയാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വഴികാട്ടാന്‍ തയാറെടുക്കുകയാണ് ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍, ‘യാത്രാശ്രീ’യിലൂടെ. ജില്ലയുടെ ചരിത്രവും ഭൂപ്രകൃതിയും കലയും ഭാഷാ സംസ്‌കൃതിയും ഭക്ഷണരീതികളും ഉള്‍പ്പെടെയുള്ള വൈവിധ്യങ്ങള്‍ അറിഞ്ഞ് അത് അനുസരിച്ചുള്ള പാക്കേജുകള്‍ തയാറാക്കി സഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ചെയ്യുക.   ബേക്കല്‍ ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി (ബി.ആര്‍.ഡി.സി) ചേര്‍ന്നാണ് ടൂറിസം മേഖലയില്‍ കാസര്‍ഗോഡ് ജില്ലാ കുടുംബശ്രീ ടീം ഇങ്ങനെയൊരു ഇടപെടല്‍ നടത്തുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ […]

‘എന്റെ തൊഴില്‍, എന്റെ അഭിമാനം’ – സര്‍വേ ആദ്യമായി പൂര്‍ത്തിയാക്കി തൃശ്ശൂരിലെ പരിയാരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്

നോളജ് എക്കണോമി മിഷനിലൂടെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘ എന്റെ തൊഴില്‍ എന്റെ അഭിമാനം’ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ മുഖേന നടത്തുന്ന ഗുണഭോക്തൃ സര്‍വേ കേരളത്തില്‍ ആദ്യമായി 100% പൂര്‍ത്തീകരിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ആയി മാറിയിരിക്കുകയാണ് തൃശ്ശൂര്‍ ജില്ലയിലെ പരിയാരം ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. 9402 കുടുംബങ്ങളിലാണ് പഞ്ചായത്തില്‍ സര്‍വേ നടത്തിയത്.   കുടുംബശ്രീ മുഖേനയുള്ള സര്‍വേ മേയ് എട്ടിനാണ് ആരംഭിച്ചത്. മേയ് 10 വൈകുന്നേരം 5 മണിവരെ സംസ്ഥാനത്തെ 914 തദ്ദേശ […]

എന്റെ തൊഴില്‍, എന്റെ അഭിമാനം  സംസ്ഥാനതല ക്യാമ്പയിന്  തുടക്കമായി

സംസ്ഥാനത്തെ മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി തുടക്കമിട്ട കേരള നോളജ് എക്കണോമി മിഷന്‍റെ ‘എന്‍റെ തൊഴില്‍ എന്‍റെ അഭിമാനം’ ക്യാമ്പയിനിന്റെ ഭാഗമായുള്ള സര്‍വേയ്ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ തുടക്കമായി. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ഇരുമന്ത്രിമാരുടെയും സാന്നിധ്യത്തില്‍ കുടുംബശ്രീ എന്യൂമറേറ്റര്‍ ചെങ്ങന്നൂര്‍ വൈ.എം.സി.എ റോഡില്‍ ബ്രീന്‍ലാന്‍ഡ്  അജീഷ് കുമാറിന്റെ വീട്ടിലെത്തി സര്‍വേക്ക് തുടക്കമിട്ടു. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ […]

അട്ടപ്പാടി ഗോത്രവിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്കായി സാഹിത്യ മത്സരം

സാഹിത്യ പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കുന്നതിനുമായി അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി യുവജന വിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അട്ടപ്പാടിയിലെ ഗോത്ര വിഭാഗത്തില്‍പ്പെട്ട 15നും 45നും മധ്യേ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് വേണ്ടി കഥ, കവിതാ രചന മത്സരം സംഘടിപ്പിക്കുന്നു.   കഥ 3000 വാക്കുകളില്‍ കവിയാന്‍ പാടില്ല. കവിത 36 വരികളിലും. രചനകള്‍ താഴെ പറയുന്ന വിലാസത്തില്‍ അയയ്ക്കുകയോ പഞ്ചായത്ത് സമിതി കോര്‍ഡിനേറ്റര്‍മാര്‍ക്ക് നേരിട്ട് നല്‍കാവുന്നതോ ആണ്. മേയ് 15 ആണ് അവസാന തീയതി. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവരെ […]

100 ദിനം, 12,000ത്തിലേറെ പേര്‍ക്ക് ഉപജീവന അവസരം – അഭിമാനമായി നമ്മുടെ കുടുംബശ്രീ!

സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച നൂറുദിന കര്‍മ്മ പദ്ധതിയില്‍ അഭിമാന നേട്ടം കൈവരിച്ച് കുടുംബശ്രീ. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.സ്വയംതൊഴിലും, നൈപുണ്യ പരിശീലനത്തിലൂടെ വേതനാധിഷ്ഠിത തൊഴിലും കണ്ടെത്താന്‍ സഹായിച്ച് സാധാരണക്കാര്‍ക്ക് ഉപജീവന അവസരമൊരുക്കി നല്‍കുകയെന്ന നൂറുദിന കര്‍മ്മപദ്ധതി ലക്ഷ്യം മികച്ച രീതിയിലാണ് കുടുംബശ്രീ പൂര്‍ത്തിയാക്കിയത്. 2022 ഫെബ്രുവരി 10 മുതല്‍ മേയ് 20 വരെയുള്ള കാലയളവില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വന്ന […]

ശ്രദ്ധയാകര്‍ഷിച്ച് കേരള ഗെയിംസ് എക്‌സ്‌പോയില്‍ കുടുംബശ്രീ ഫുഡ്‌കോര്‍ട്ട്

പ്രഥമ കേരള ഗെയിംസിനോട് അനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നില്‍ കേരള ഒളിംപിക് അസോസിയേഷന്‍ ഒരുക്കിയിരിക്കുന്ന കേരള ഗെയിംസ് എക്‌സ്‌പോയില്‍ ശ്രദ്ധ നേടി കുടുംബശ്രീ ഫുഡ്‌കോര്‍ട്ട്. കേരളത്തിന്റെയും മഹരാഷ്ട്ര, കര്‍ണ്ണാടക, തെലങ്കാന, പഞ്ചാബ് ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെയും രുചികരമായ ഭക്ഷണവിഭവങ്ങളാണ് 8000 ചതുരശ്ര അടിയിലുള്ള ഈ ഫുഡ്കോര്‍ട്ടില്‍ ലഭിക്കുന്നത്. ഏപ്രില്‍ 29 മുതല്‍ മേയ് 10 വരെയാണ് എക്‌സ്‌പോ.   തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള വിനായക, സംജിസ്, കൃഷ്ണ, യുണീക്ക്, […]

കുടുംബശ്രീയ്ക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്റെ അംഗീകാരം

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന കുടുംബശ്രീയുടെ സമീപനത്തിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ അംഗീകാരം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ.എസ്.യു.എം) സംഘടിപ്പിച്ച ബിസിനസ് ടു ഗവണ്‍മെന്റ് (ബിടുജി) ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലില്‍ നിന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് സ്റ്റാര്‍ട്ടപ്പ് സൗഹൃദ വകുപ്പിനുള്ള അംഗീകാരം ഏറ്റുവാങ്ങി. അഗതിരഹിത കേരളം പദ്ധതി (പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും), സൂക്ഷ്മ സംരംഭം (മൊബൈല്‍ ആപ്ലിക്കേഷന്‍), കാര്‍ഷിക മേഖല (മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, പോര്‍ട്ടല്‍, മൊബൈല്‍ ആപ്ലിക്കേഷന്‍), മാര്‍ക്കറ്റിങ് […]

മഹിള അന്നസ്വരാജ് കണ്‍വെന്‍ഷനിനിലും സാന്നിധ്യമറിയിച്ച് കുടുംബശ്രീ

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവയുടെ നേരിട്ടുള്ള ക്ഷണപ്രകാരം ഡല്‍ഹിയില്‍ സംഘടിപ്പിച്ച മഹിള അന്ന സ്വരാജ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനും രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമായി ആശയങ്ങള്‍ പങ്കിടാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കൊല്ലം ജില്ലയിലെ ബിന്ദു. ബിയും പത്തനംതിട്ട ജില്ലയിലെ ബിന്ദു കോശിയും. നവധാന്യ എന്ന എന്‍.ജി.ഒയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ഏഴ് മുതല്‍ 9 വരെ ഡല്‍ഹിയിലെ വിശ്വ യുവകേന്ദ്രയിലായിരുന്നു കണ്‍വെന്‍ഷന്‍. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള ബിന്ദു.ബിയും പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള ബിന്ദു […]

‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേളയില്‍ തൃശ്ശൂരില്‍ ഒന്നാമത് കുടുംബശ്രീ

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് തൃശ്ശൂര്‍ ജില്ലയിലെ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേളയില്‍ മികച്ച ഫുഡ്‌കോര്‍ട്ടിനുള്ള പുരസ്‌ക്കാരം കുടുംബശ്രീ പിടിയിലൊതുക്കി. കൂടാതെ മികച്ച കൊമേഴ്‌സ്യല്‍ സ്റ്റാളായി തെരഞ്ഞെടുക്കപ്പെട്ടതും മറ്റൊരു യൂണിറ്റുമല്ല. തിരുവില്വാമല സി.ഡി.എസിലെ ശ്രീലക്ഷ്മി ഹാന്‍ഡ്‌ലൂം എന്ന കുടുംബശ്രീ സംരംഭം ഈ ബഹുമതി സ്വന്തമാക്കി. ഏപ്രില്‍ 18 മുതല്‍ 24 വരെയായിരുന്നു പ്രദര്‍ശന വിപണന മേള. 9 കഫേ യൂണിറ്റുകളാണ് കുടുംബശ്രീയുടേതായി ഫുഡ്‌കോര്‍ട്ടിന്റെ ഭാഗമായത്. പാനിപൂരി, ഭേല്‍പൂരി, മസാല […]

തൊഴില്‍ അന്വേഷകരെ കണ്ടെത്താനും വഴി കാട്ടാനുമുള്ള ശ്രമങ്ങളുടെ ഭാഗമാകാന്‍ കുടുംബശ്രീയും

മികച്ച വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും അനുയോജ്യമായ ജോലി ലഭിക്കാത്തവര്‍, കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായ അഭ്യസ്തവിദ്യര്‍, പലകാരണങ്ങളാല്‍ ജോലിയില്‍ നിന്ന് ഇടവേള എടുക്കേണ്ടി വന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ എന്നിങ്ങനെ നീളുന്ന തൊഴില്‍ അന്വേഷകര്‍ക്ക് വഴി കാട്ടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാകാന്‍ കുടുംബശ്രീയും. കേരളത്തില്‍ വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിനും അതുവഴി കേരളത്തിലെ മനുഷ്യ വിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുമായി തുടക്കമിട്ട കേരള നോളജ് എക്കണോമി മിഷന്റെ പ്രവര്‍ത്തനങ്ങളിലാണ് കുടുംബശ്രീയും ഭാഗമാകുന്നത്. മിഷന്റെ പ്രചാരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ […]