ഒറിജിനൽ മോമോസും, ചിക്കൻ ഫാലെയും കഴിക്കാം.. സരസ് മേളയിൽ..

മോമോസ് കഴിക്കാത്തവരായി അധികമാരും ഉണ്ടാവില്ല, എന്നാൽ ഒറിജിനൽ ആസാം മോമോസ് കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ നേരെ ചാലിശ്ശേരിയിലേക്ക് പോരൂ.. പടിഞ്ഞാറ് സിക്കിമിലെ, സോറെങ് ജില്ലയിൽ നിന്നും അജംബരി എസ്.എച്ച്.ജിയെ പ്രതിനിധീകരിച്ചെത്തിയ ബന്ധനയും സഹപാചകക്കാരായ കാജൽ പ്രധാനും, റിന പ്രധാനും, കേഷരി സുബ്ബയും, ആംകുമാരി പ്രധാനുമാണ് ദേശീയ സരസ് മേളയിൽ ഭക്ഷണപ്രേമികളായ സന്ദർശകർക്ക്, വിവിധ തരം മോമോസുകളും, ചിക്കൻ ഫാലെയും വിളമ്പുന്നത്. ചിക്കൻ മോമോസ്, ചിക്കൻ ഫ്രൈഡ് മോമോസ്, ചിക്കൻ ന്യൂഡിൽസ്, ഫ്രൈഡ് റൈസ്, മാവിൽ ചിക്കനും മസാലയും നിറച്ച് […]

പച്ചക്കറിക്കൂട്ടും പഴങ്ങളും ചേർത്ത് മധുരപ്രേമം; സരസ് മേളയിൽ തരംഗമായി ‘തൃത്താല പായസം’

പായസമെന്നു കേട്ടാൽ അടയോ പരിപ്പോ സേമിയയോ ഒക്കെയാണോ ഓർമ്മ വരുന്നത്.. എങ്കിൽ തെറ്റി. ചാലശ്ശേരിയിൽ നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയിൽ ഇത്തവണത്തെ സൂപ്പർ താരം ഇതൊന്നുമല്ല, മറിച്ച് തൃത്താലയിലെ കർഷകർ മണ്ണിൽ പൊന്നുവിളയിച്ച പച്ചക്കറികൾ കൊണ്ടുണ്ടാക്കിയ ‘തൃത്താല പായസം’ ആണ്. അട്ടപ്പാടിയുടെ ‘വനസുന്ദരി’ ചിക്കനും ‘കൊച്ചി മൽഹാർ’ മൽസ്യവിഭവങ്ങൾക്കും ശേഷം ഭക്ഷ്യമേളകളിൽ വിപ്ലവം സൃഷ്ടിക്കാൻ തൃത്താലയുടെ സ്വന്തം പായസം എത്തിക്കഴിഞ്ഞു. തൃത്താലയിലെ കുടുംബശ്രീ കർഷകർ ജൈവരീതിയിൽ ഉൽപാദിപ്പിച്ച മത്തൻ, പടവലം, ക്യാരറ്റ്, കുമ്പളം, ചുരക്ക എന്നിവയാണ് […]

സംരംഭകത്വത്തിൽ തിളങ്ങി അട്ടപ്പാടി സരിത യൂണിറ്റ്

ചാലിശ്ശേരിയിൽ നടക്കുന്ന പതിമൂന്നാമത് സരസ് മേളയിലെ വിപണന സ്റ്റാളിൽ സംരംഭകത്വത്തിൻ്റെ വിജയ കഥയുമായാണ് അട്ടപ്പാടി ആദിവാസി കരുവാര ഉന്നതിയിൽ നിന്നും കുടുംബശ്രീ സരിത യൂണിറ്റ് അംഗങ്ങൾ എത്തിയിട്ടുള്ളത്. കുടുംബശ്രീയുടെ സഹായത്തോടെ വീട്ടിൽ തന്നെ സംരംഭം തുടങ്ങി സ്വന്തമായി വരുമാനം കണ്ടെത്തിയവരാണ് സരിത യൂണിറ്റിലെ സുമ പുഷ്പ, വിജി, രേണുക എന്നിവർ. വരഗ്, ചാമ, തിന, റാഗി, മണിച്ചോളം തുടങ്ങിയ ഉൽപ്പന്നങ്ങളാണ് മേളയിലെ 19-ാം നമ്പർ സ്റ്റാളിൽ ഇവർ വിപണനം ചെയ്യുന്നത്. ഒന്നുമില്ലായ്മയിൽ നിന്ന് സംരംഭകരായി ഉയർന്ന് സ്വയംപര്യാപ്തത […]

ലോകോത്തര ഉൽപ്പന്നങ്ങൾക്കായി ബ്രാൻഡ്, സ്കെയിൽ, ക്വാളിറ്റി; സരസ് വേദിയിൽ സംരംഭകത്വ പാഠങ്ങൾ

കേരളത്തിൽ നിന്ന് ലോകോത്തര നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് ബ്രാൻഡ്, സ്കെയിൽ, ക്വാളിറ്റി എന്നീ മൂന്ന് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. അനൂപ് അംബിക പറഞ്ഞു. ദേശീയ സരസ് മേളയുടെ ഭാഗമായി നടന്ന ‘നൂതന സ്റ്റാർട്ടപ്പ് സാധ്യതകൾ’ എന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംരംഭകത്വത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് എങ്ങനെ എടുക്കാം എന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. “നമ്മുടെ ഉൽപ്പന്നങ്ങൾ ലോകവിപണിയിൽ മത്സരിക്കണമെങ്കിൽ ഗുണനിലവാരത്തിലും ഉൽപ്പാദനത്തിന്റെ അളവിലും ബ്രാൻഡിംഗിലും വിട്ടുവീഴ്ച പാടില്ല. ശാക്തീകരണത്തിനപ്പുറം സാമ്പത്തിക പ്രവർത്തനങ്ങളിലൂടെ […]

ചാലിശ്ശേരിയിൽ ഗുജറാത്തി നൂലിഴയഴക്; സരസ് മേളയിൽ തരംഗമായി പീനയും ദർമിസയും

അറബിക്കടലിന്റെ തീരത്തുനിന്ന് നിളയുടെ മണ്ണിലേക്ക് ഗുജറാത്തി ഖാദിയുടെ തനിമയുമായി അവർ എത്തി. ചാലിശ്ശേരിയിൽ നടക്കുന്ന ദേശീയ സരസ് മേളയിൽ സന്ദർശകരുടെ തിരക്കേറുന്നത് പീന പട്ടേലിന്റെയും ദർമിസയുടെയും സ്റ്റാളിലേക്കാണ്. ഗുജറാത്തിലെ നവസരി ജില്ലയിലുള്ള ദഗവാഡ ഗ്രാമത്തിൽ നിന്ന് കിലോമീറ്ററുകൾ താണ്ടി എത്തിയ ഈ സംരംഭകർക്ക് ഇത് കേവലം ഒരു കച്ചവടമല്ല, തങ്ങളുടെ ഗ്രാമത്തിന്റെ അതിജീവനത്തിന്റെ കഥ കൂടിയാണ്. നവസരിയിലെ ‘പ്രമുഖ് സ്വാമി’ സ്വയംസഹായ സംഘത്തിലെ (എസ്.എച്ച്.ജി) പത്ത് കരുത്തുറ്റ വനിതകളുടെ അധ്വാനമാണ് ഈ ഖാദി ഉൽപ്പന്നങ്ങൾ. സംഘത്തിലെ അംഗങ്ങളായ […]

സദസിന് രുചിയുടെ ലോകം തുറന്ന് ഷെഫ് പിള്ള

ദേശീയ സരസ് മേളയുടെ ആവേശത്തിലേക്ക് രുചിയുടെ കപ്പലടുപ്പിച്ച് സെലിബ്രിറ്റി ഷെഫ് സുരേഷ് പിള്ള. ഫുഡ്കോർട്ടിലെ ‘അമ്മു സ്വാമിനാഥൻ’ വേദിയിൽ നടന്ന ഷെഫ് പിള്ളയുടെ മാസ്റ്റർ ഷെഫ് പ്രോഗ്രാം കാണാൻ ജനക്കൂട്ടം ഇരച്ചെത്തി. സോഷ്യൽ മീഡിയയിൽ ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികൾ ചർച്ച ചെയ്ത ഷെഫ് പിള്ളയുടെ സിഗ്നേച്ചർ വിഭവം ‘ഫിഷ് നിർവാണ’ വേദിയിൽ തത്സമയം തയ്യാറാക്കിയതോടെ ചാലിശ്ശേരിയിലെ ഫുഡ്‌ കോർട്ട് രുചിസാന്ദ്രമായി. വർഷങ്ങളായി മലയാളി കഴിക്കുന്ന മീൻ വിഭവത്തിന് എങ്ങനെ ഇത്രയധികം സ്വീകാര്യത ലഭിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ആ […]

വികസനത്തിന്റെ ‘തൃത്താല മോഡൽ’; സരസ് മേളയിൽ വിസ്മയമായി 24 അടി നീളമുള്ള മിനിയേച്ചർ

തൃത്താലയുടെ വികസന ഭൂപടം ഇനി ഒറ്റനോട്ടത്തിൽ കാണാം. ചാലിശ്ശേരിയിൽ നടക്കുന്ന ദേശീയ സരസ് മേളയിലെ ഉൽപ്പന്ന പ്രദർശന സ്റ്റാളിലാണ് മാറ്റം തൊട്ടറിഞ്ഞ തൃത്താലയുടെ മനോഹരമായ മിനിയേച്ചർ രൂപം സന്ദർശകരുടെ മനം കവരുന്നത്. 24 അടി നീളത്തിലും 4 അടി വീതിയിലുമായി ഒരുക്കിയ ഈ വിസ്മയരൂപം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. വെറും വാക്കുകളിലല്ല, മറിച്ച്  ജനങ്ങൾക്കാവശ്യമായ വികസനമാണ് തൃത്താലയുടേതെന്ന് ഈ മിനിയേച്ചർ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ 984.90 […]

സരസ് മേളയിലെ ഹിറ്റായി ലാമോസിൻ്റെ ചക്കക്കുരു ബിസ്ക്കറ്റ്

പാലക്കാട് ജില്ലക്കാർക്ക് സുപരിചിതമായ ലാമോസ് ബ്രാൻ്റിൻ്റെ ചക്കക്കുരു ബിസ്കറ്റ് ദേശീയ സരസ് മേളയിൽ വമ്പൻ ഹിറ്റായി മാറുകയാണ്. കുടുംബശ്രീ പ്രവർത്തകയും തൃത്താല സ്വദേശിനിയുമായ ലത മോഹൻ്റെ സംരംഭമാണ് മേളയെ കീഴടക്കുന്നത്. 80 രൂപയാണ് ചക്കക്കുരു ബിസ്ക്കറ്റിൻ്റെ വില. ഇതു മാത്രമല്ല ചക്കപ്പായസവും നിമിഷ നേരം കൊണ്ടാണ് കാലിയാകുന്നത്. സരസ് മേളയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിക്കും വിശിഷ്ടാതിഥികൾക്കും നൽകിയ സ്നേഹസമ്മാനവും ലത മോഹൻ്റെ ലാമോസ് വിഭവങ്ങളായിരുന്നു. ചക്കയുടെ വൈവിധ്യങ്ങളെ ഉൾക്കൊള്ളിച്ച് കടൽ കടന്നും പെരുമ നേടിയ ലാമോസ് ബ്രാൻ്റിൽ […]

ഉൽപ്പന്നങ്ങളെപ്പോലെ സ്വയം മാർക്കറ്റ് ചെയ്യണം; സരസ് മേളയിൽ തൊഴിൽ പാഠങ്ങളുമായി പ്രവീൺ പരമേശ്വർ

‘വിപണിയിൽ ഒരു ഉൽപ്പന്നം എങ്ങനെയാണോ മാർക്കറ്റ് ചെയ്യുന്നത്, അതുപോലെ സ്വന്തം കഴിവുകളെയും വ്യക്തിത്വത്തെയും ശരിയായ രീതിയിൽ മാർക്കറ്റ് ചെയ്യാൻ ഉദ്യോഗാർത്ഥികൾക്ക് സാധിക്കണം’ – പ്രശസ്ത കരിയർ മെന്ററും ലൈഫോളജി സി.ഇ.ഒ.യുമായ പ്രവീൺ പരമേശ്വർ പറഞ്ഞു. ദേശീയ സരസ് മേളയുടെ ഭാഗമായി ‘പുതിയ കാലം പുതിയ തൊഴിൽ’ എന്ന വിഷയത്തിൽ വേദി 2- അമ്മു സ്വാമിനാഥനിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം തൊഴിൽ കണ്ടെത്തുക എന്നത് മറ്റാരുടേയുമല്ല, അവനവന്റെ തന്നെ ഉത്തരവാദിത്തമാണ്. അതിനായി കൃത്യമായ നൈപുണ്യം ആർജ്ജിക്കേണ്ടതുണ്ട്. […]

സരസ് മേളയിലെ ദാഹമകറ്റാൻ ‘ഒ.സി’യും ‘പി-ത്രീ’യും; രുചി കൗതുകമായി ലക്ഷ്യയുടെ ജ്യൂസ് സ്റ്റാൾ

ദേശീയ സരസ് മേളയിലെ ഫുഡ് കോർട്ടിൽ രുചിയുടെയും അതിജീവനത്തിന്റെയും കഥ പറയുകയാണ് എറണാകുളത്ത് നിന്നുള്ള ‘ലക്ഷ്യ’ ജ്യൂസ് സ്റ്റാൾ. കുടുംബശ്രീ എറണാകുളം ജില്ലാമിഷന്റെ കീഴിലുള്ള ട്രാൻസ്ജെൻഡർ അയൽക്കൂട്ടമായ ‘ലക്ഷ്യ ഫ്രൂട്ട്സ് ആൻഡ് ജ്യൂസ് കോർണർ’ ഇത് ഏഴാം തവണയാണ് സരസ് മേളയിൽ തങ്ങളുടെ രുചി വൈവിധ്യങ്ങളുമായി എത്തുന്നത്. കഴിഞ്ഞ 8 വർഷമായി ഈ രംഗത്ത് സജീവമായ ലക്ഷ്യ ഗ്രൂപ്പിനെ നയിക്കുന്നത് അമൃത ജോസഫ് മാത്യു, മരിയ മാത്യു, മീനു മീനാക്ഷി എന്നിവരാണ്. കാക്കനാട് കളക്ടറേറ്റ് വളപ്പിൽ പ്രവർത്തിക്കുന്ന ഇവരുടെ […]