ക്ഷീര സാഗരം

പശുവളർത്തൽ പദ്ധതിയിലൂടെ കർഷകർക്ക് വരുമാനം കണ്ടെത്തുന്ന പദ്ധതിയാണ് ക്ഷീരസാഗരം പദ്ധതി. 5 പേര് അടങ്ങുന്ന ഒരു ഗ്രൂപ്പിന് ഒരാൾക്ക് 2 വീതം പശുക്കളെ വാങ്ങുന്നതിന് സബ്സിഡി നൽകുന്നു. ഒരു ഗ്രൂപ്പിന് 10 പശുക്കൾ ഉണ്ടാകും 6,25,000 രൂപയാണ് ആകെ പ്രൊജക്റ്റ് തുക. 2,18,750 രൂപയാണ് ഒരു ഗ്രൂപ്പിനുള്ള സബ്സിഡി തുക.
പ്രതീക്ഷിത ഫലം
1250 ഗുണഭോക്താക്കൾക്ക് പ്രതിവർഷം 2.1 ലക്ഷം രൂപ വരുമാനം
നിർവഹണം
പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന കർഷകർക്ക് സി ഡി എസ് തലത്തിൽ ജനറൽ ഒാറിയന്റഷന് നൽകുന്നു. അതിൽ താല്പര്യമുള്ള അംഗങ്ങളെ ഗ്രൂപ്പുകൾ ആക്കി അവർക്ക് ഇ ഡി പി പരിശീലനം നൽകുന്നു. കൂടാതെ എം.ഇ.സി മാരുടെ സഹായത്തോടെ പ്രൊജക്റ്റ് എഴുതി ബാങ്കിൽ സമർപ്പിക്കുകയും ലോൺ ലഭ്യമാക്കുകയും ചെയ്യും. ഇതേ സമയം ഗ്രൂപ്പുകൾക്ക് സ്കിൽ പരിശീലനം ലഭ്യമാക്കുകയും ചെയ്യും. ബാങ്ക് ലോൺ അംഗീകാര ലെറ്റർ ലഭ്യമായി കഴിഞ്ഞാൽ ഗ്രൂപ്പുകൾക്ക് സബ്സിഡി ലഭ്യമാക്കാൻ സാധിക്കും.

പാൽ മൂല്യ വർധന ഉല്പന്നങ്ങളുടെ യൂണിറ്റുകൾ

കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒാരോ ജില്ലയിലും ഒരു പാൽ മൂല്യ വർധന യുണിറ്റ്. ഇതിലൂടെ പനീർ, തൈര്, എന്നിങ്ങനെ വ്യത്യസ്തമായ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിന് ലക്ഷ്യം വയ്ക്കുന്നു. മിൽക്കി ലാറ്റെ എന്ന ബ്രാൻഡ് നാമത്തിൽ ആയിരിക്കും ഉത്പന്നങ്ങൾ  വിപണിയിൽ എത്തിക്കുക.
പ്രതീക്ഷിത ഫലം
ഒാരോ യുണിറ്റിനും 25 ലക്ഷം രൂപയുടെ വിറ്റുവരവ്
നിർവഹണം
ജില്ലാ തലത്തിൽ ആയിരിക്കും പാൽ മൂല്യ വർധന യൂണിറ്റുകൾ ആരംഭിക്കുക. ഇതിനായി താഴെ പറയുന്ന തലങ്ങളിൽ പ്രവർത്തനങ്ങൾ ആവശ്യമാണ്

മിൽക്ക് പ്രോസസ്സിംഗ് പ്ലാന്റ്

സംസ്ഥാന തലത്തിൽ ഒരു പാൽ പ്രോസസ്സിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിനും അതിലൂടെ പാൽ പ്രോസസ്സ് ചെയ്തു പാലിന്റെ  വ്യത്യസ്തമായ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിന് ലക്ഷ്യം വയ്ക്കുന്നു.
പ്രതീക്ഷിത ഫലം
പാൽ പ്രോസസ്സിംഗ് പ്ലാന്റിന്  വാർഷിക വരുമാനം 2 . 5 കോടി രൂപ ലഭ്യമാക്കുക. ഇതിലൂടെ 1000 കർഷകർക്ക് ആവശ്യമായ സഹായം.
നിർവഹണം
കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇമശ്രീ മിൽക്ക് പ്രൊഡ്യൂസർ കമ്പനിയുടെ മേൽനോട്ടത്തിൽ ആയിരിക്കും പ്രവത്തനം നടത്തുക. സംസ്ഥാന മിഷൻ നേരിട്ടാണ് പദ്ധതി ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഇമശ്രീ പ്രൊഡ്യൂസർ കമ്പനിയിലൂടെ നടപ്പിലാക്കുക.


ഇമശ്രീ കമ്പനിയുടെ പുനരുജ്ജീവനം

ഇടുക്കി ജില്ലയിലെ കുടുംബശ്രീ അംഗങ്ങളായ ക്ഷീരകർഷകരെ ഉൾപ്പെടുത്തിക്കൊണ്ട് 2015 ൽ ആരംഭിച്ച കമ്പനിയാണ് ഇമശ്രീ മിൽക്ക് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്. 232 അംഗങ്ങളാണ് പ്രൊഡ്യൂസർ കമ്പനിയിൽ ഉള്ളത്. നിലവിൽ കമ്പനിയുടെ പ്രവർത്തനം ലാഭകരമല്ലാത്തതിനാൽ   കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിനായി ക്ഷീര കർഷകരുടെ എണ്ണം 500 ആക്കി ഉയർത്തുന്നതിനും ഒാരോ കർഷകർക്കും കുറഞ്ഞത് 2 പശുക്കളെ വീതം 1000 പശുക്കളായി ഉയർത്തുന്നതുമാണ്. ഒരു കര്ഷകന് ഒരു പശുവിൽ നിന്നും ഒരുദിവസം ആവറേജ് 16 ലിറ്റർ പാൽ ലഭ്യമാക്കുന്നതാണ് ഇത്തരത്തിൽ പ്രതിദിനം കുറഞ്ഞത് 16000 ലിറ്റർ പാൽ ലഭ്യമാകുകയും  പ്രതിമാസം   5   ലക്ഷം ലിറ്റർ പാൽ ഉത്പാദനത്തിനും ലക്ഷ്യംവയ്ക്കുന്നു.  ഒരു ലിറ്റർ പാലിന് 50 രൂപ നിരക്കിൽ 5 ലക്ഷം ലിറ്റർ പാലിന് പ്രതിമാസം 250 ലക്ഷം രൂപ വിറ്റുവരവ് ലഭ്യമാക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.  
പ്രതീക്ഷിത ഫലം
ഇമശ്രീ മിൽക്ക് പ്രൊഡ്യൂസർ കമ്പനിയുടെ വാർഷിക വരുമാനം 30 കോടി രൂപയിൽ എത്തിക്കുക.
നിർവഹണം
പ്രൊഡ്യൂസർ കമ്പനിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. ഇതിലൂടെ അംഗങ്ങളുടെ വരുമാനം മെച്ചപ്പെടുത്തു ന്നതിനും കമ്പനി കൂടുതൽ ലാഭകരമാക്കി നടപ്പിലാക്കുന്നതിനും സാധിക്കും. ഇമശ്രീ പ്രൊഡ്യൂസർ കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അതിലൂടെ കർഷകർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നതിന് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു.
ഇതിനായി താഴെ പറയുന്ന പ്രവർത്തനങ്ങൾ ആസൂത്രണം  ചെയ്തിട്ടുണ്ട്  
• 4 പഞ്ചായത്തുകളിലായി 28 തീറ്റ വിതരണ കേന്ദ്രങ്ങൾ ആരംഭിക്കും
• കാലികൾക്ക് അവശ്യ കാര്യങ്ങൾ നൽകുന്നതിന് പഞ്ചായത്തിൽ ഒന്ന് എന്ന നിരക്കിൽ 7 പഞ്ചായത്തുകളിലായി 7 വെറ്റിനറി എയ്ഡ് സെന്റര്
• 1000 പശുക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ, കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും.
• തീറ്റപ്പുൽ കൃഷി ചെയ്യുന്നതിന് ഇൻസന്റെീവ്
• പ്രൊഡ്യൂസർ കമ്പനിക്കായി പ്രത്യേക ക്ഷീരസാഗരം പദ്ധതി നടപ്പിലാക്കും
• കമ്പനിയുടെ  നേതൃത്വത്തിൽ ചാണകം ഉണക്കി പൊടിച്ചു വിൽക്കുന്ന യൂണിറ്റ് ആരംഭിക്കും.

കോമൺ ഇന്ററസ്റ്റ് ഗ്രൂപ്പ്

കുടുംബശ്രീ അംഗങ്ങളായ ക്ഷീര കർഷകർക്ക് നിലവിലുള്ള പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി 5 പേര് വീതമുള്ള യൂണിറ്റുകളായി തിരിച്ച ഒരു യൂണിറ്റിന് പ്രവർത്തന മൂലധനമായി ഒരു വർഷത്തേക്ക് 4 % പലിശ നിരക്കിൽ 1,00,000 രൂപ നൽകുന്ന പദ്ധതി. ഒരു സി.ഡി.എസ്സിന്റെ പരിധിയിൽ ആദ്യഘട്ടത്തിൽ 3 സി.എം.ജി കളാണ് ആരംഭിക്കേണ്ടത്. ലോൺ തുക തിരിച്ചടവ് ഒരു ലക്ഷം ആകുമ്പോൾ പുതിയ യൂണിറ്റുകൾക്ക് ലോൺ അനുവദിച്ചു നൽകാവുന്നതാണ്.
പ്രതീക്ഷിത ഫലം
100 പുതിയ സി.എം.ജി ഗ്രൂപ്പുകൾ ആരംഭിക്കുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്യും
നിർവഹണം
ആദ്യ ഘട്ടത്തിൽ 100 സി.ഡി.എസ്സുകളിലായി 300 സി എെ ജി കളാണ് പ്രവർത്തിച്ചു വരുന്നത്. വരും വർഷം നിലവിലുള്ള സി.ഡി.എസ്സുകളിൽ പുതിയ 100 സി എെ ജി കൾ കൂടി ആരംഭിക്കും.നിലവിൽ സി.എെ.ജി കൾ പ്രവർത്തിക്കുന്ന സി.ഡി.എസ്സുകളിൽ ലോൺ തിരിച്ചടവ് അടിസ്ഥാനമാക്കി പുതിയ യൂണിറ്റുകളെ തിരഞ്ഞെടുക്കും