ഡി.ഡി.യു.ജി.കെ.വൈ

ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന

ദരിദ്ര കുടുംബങ്ങളിലെ യുവതീ യുവാക്കൾക്ക് വേണ്ടി ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (എൻ.ആർ.എൽ.എം) ആജീവികയുടെ കീഴിൽ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതിയാണ്. ഗുണഭോക്താക്കൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്‌ക്കും അഭിരുചിയ്‌ക്കും ഉതകുന്ന പരിശീലനം നൽകി അവർക്ക് അർഹമായ തൊഴിൽ ഈ പദ്ധതിയിലൂടെ ഉറപ്പുവരുത്തുന്നു.
ഈ പദ്ധതി പ്രകാരം ഗ്രാമീണ മേഖലയിൽ കണ്ടെത്തുന്ന ദരിദ്ര കുടുംബങ്ങളിലെ 18 നും 35 നും ഇടയിൽ പ്രായമുള്ള അംഗങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കൾ. പട്ടിക വർഗ്ഗക്കാർ, വൈകല്യമുള്ളവർ എന്നിവർക്ക് 45 വയസ്സുവരെ ഇളവ് അനുവദനീയമാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ തൊഴിലുറപ്പ് പദ്ധതികളിൽ 35 തൊഴിൽ വീതം ഓരോ വർഷവും പൂർത്തിയാക്കിയവർക്ക് മുൻഗണന.
സംസ്ഥാനത്തെ വിദഗ്ധ പരിശീലന സ്ഥാപനങ്ങളുടെ സഹായത്തോടെ വിവിധ തൊഴിൽ ഉടമകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതനുസരിച്ച് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കമ്പനികൾ, തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങൾ, സ്വയം സഹായ സംഘങ്ങളുടെ ഫെഡറേഷനുകൾ, സർക്കാർ - അർദ്ധ സർക്കാർ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയാകും ഈ പദ്ധതിയിലുൾപ്പെട്ട കുടുംബശ്രീയുമായി സഹകരിക്കുക.

 

പ്രോജക്ടുകൾ നടപ്പാക്കുന്നതിൽ പി.ഐ.എകൾക്കുള്ള പങ്ക്

മെച്ചപ്പെട്ട സൗകര്യത്തോടുകൂടിയ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലൂടെയും, യോഗ്യതയുള്ള പരിശീലകരെ നിയമിക്കുന്നതിലൂടെയും ഗുണമേൻമയുള്ള പരിശീലനത്തിലൂടെയും പദ്ധതികൾ നടപ്പാക്കുന്നതിൽ പി.ഐ.എകൾ (പ്രോഗ്രാം നടപ്പാക്കുന്ന ഏജൻസികൾ) ഒരു സുപ്രധാന പങ്കാണ് വഹിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് 104 പി.ഐ.എകൾ ഉണ്ട്. അവർ 135 കോഴ്സുകൾ നടത്തുന്നു. 44,302 വിദ്യാർത്ഥികൾ പരിശീലനം പൂർത്തിയാക്കി 33,656 പേർ തൊഴിൽ നിയമനം നേടി. കേരളത്തിൽ 130 ലധികം പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ 8000 വിദ്യാർത്ഥികൾക്ക് ഈ പരിശീലന കേന്ദ്രങ്ങളിൽ  50% റസിഡൻഷ്യൽ ശേഷിയുള്ള സൗകര്യങ്ങളോടെ പരിശീലനങ്ങൾ നൽകാൻ കഴിയും.

 

പദ്ധതിയുടെ പ്രധാന ലക്ഷ്യം

2016-22 വർഷത്തിൽ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന സ്കിൽ ആന്റ് പ്ലേസ് മെന്റ് പദ്ധതി (ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന) ലക്ഷ്യമിടുന്നത്, സംസ്ഥാനത്തെ 1,17,247 ദരിദ്ര ഗ്രാമീണ യുവജനങ്ങൾക്ക് അവരുടെ അഭിരുചിക്കനുസൃതമായി വൈദഗ്ദ്ധ്യ പരിശീലനം നൽകി അവരുടെ കഴിവുകൾ വർധിപ്പിച്ച് ഏറ്റവും കുറഞ്ഞത് സംസ്ഥാനത്തെ 82,073 യുവജനങ്ങൾക്ക് അനുയോജ്യമായ തൊഴിൽ ഉറപ്പുവരുത്തുകയെന്നതാണ്.

 

പദ്ധതിയുടെ ഗുണഭോക്താക്കൾ

ഈ പദ്ധതിയിലൂടെ 15-35 വയസ്സ് പ്രായമുള്ള ഗ്രാമീണ യുവതീ യുവാക്കളാണ് ഗുണഭോക്താക്കളായി വരുന്നത്. എന്നാൽ വനിതാ ഗുണഭോക്താക്കൾ, പ്രാക്തന ഗോത്ര വർഗ്ഗക്കാർ  (പി.വി.ടി.ജി), വികലാംഗർ (PWD), ട്രാൻസ്ജെൻഡർ, റീഹാബിലിറ്റഡ് ബോൻഡഡ് ജോലിയുമായി ബന്ധപ്പെട്ട മറ്റു പ്രത്യേക സംഘങ്ങൾ, മനുഷ്യക്കടത്തലിന് ഇരയായവർ, എച്ച്.ഐ.വി പോസിറ്റീവ് വ്യക്തികൾ, തുടങ്ങിയവർക്ക് 45 വർഷം വരെ ഉയർന്ന പ്രായപരിധി അനുവദിക്കും.

 

ലക്ഷ്യങ്ങൾ 2019-20

1.2019-20 വർഷത്തിൽ 20,008 ഗുണഭോക്താക്കൾക്ക് പരിശീലനം ആരംഭിക്കുക. 15,751 ഗുണഭോക്താക്കളുടെ പരിശീലനം പൂർത്തീകരിക്കുക. അതിൽ 70 ശതമാനം ആളുകൾക്ക് ജോലി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.
2.കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ കേരളത്തിൽ കുടുബശ്രീ നടപ്പിലാക്കുന്ന പദ്ധതിയായ ‘സാഗർമാല’യിലൂടെ 3000 തീരദേശ യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനവും തൊഴിലും നൽകുക.
3.പ്രത്യേകമായി പരിഗണന നൽകേണ്ട ആശ്രയ (300), അനാഥർ (20), പട്ടികവർഗം (1600), ഭിന്നശേഷിക്കാർ (400) എന്നിവരെ പദ്ധതിയിൽ  ഉൾപ്പെടുത്തൽ
4.ഡി.ഡി.യു.ജി.കെ.വൈ ട്രെയിനിംഗ് സെന്ററുകളുടെ  ഗുണനിലവാരം ഉയർത്തി 15 പരിശീലന ഏജൻസികളെ എ ഗ്രേഡിലും 25 ഏജൻസികളെ ബി ഗ്രേഡിലും കൊണ്ടുവരിക, ഉയർത്തുക.
5.പുതുതായി പരിശീലനം ആരംഭിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും മോട്ടിവേഷൻ / സോഫ്ട് സ്കിൽ ട്രെയിനിങ്.
6.കുടുംബശ്രീയുടെ വിവിധ പദ്ധതികളും, ഡി.ഡി.യു.ജി.കെ.വൈയുമായുള്ള വിവിധ സംയോജന സാധ്യതകൾ പ്രയോജനപ്പെടുത്തുക.
7.ഫോറിൻ പ്ലേസ് മെന്റ് നേടിയ 25 ആശ്രയ വിദ്യാർത്ഥികൾക്ക്  സാമ്പത്തിക സഹായം നൽകുക.
8.ഡി.ഡി.യു.ജി.കെ.വൈ. പദ്ധതിയിൽ നൈപുണ്യ പരിശീലനം നേടുന്ന 336 പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം സ്കോളർഷിപ്പ് നൽകുക.
9.പി.ഐ.എ. ഗ്രേഡിംഗും ട്രെയിനിംഗ് സെന്റർ റേറ്റിംഗും എല്ലാ 6 മാസത്തിലും നടത്തുക.
10.2019-22 സാമ്പത്തിക വർഷങ്ങളിൽ ഡി.ഡി.യു-ജി.കെ.വൈ പദ്ധതിയ്ക്ക് കീഴിൽ കൂടുതൽ ഏജൻസികളെ കൊണ്ടു വരുന്നതിനും ഗ്രാമീണ യുവജനങ്ങളെ പദ്ധതിക്ക് കീഴിൽ പരിശീലനാർത്ഥികളായി ചേർക്കുന്നതിനും വേണ്ടി ഡി.ഡി.യു-ജി.കെ.വൈ എം.ഇ.സി പ്രവർത്തനങ്ങൾ വിപുലീകരിക്കുക.
11.ഡി.ഡി.യു.ജി.കെ.വൈ. പദ്ധതിയിൽ മുൻഗണന നൽകേണ്ട കോഴ് സുകൾ ഏതെല്ലാമാണെന്നും കേരളത്തിലെ തൊഴിലന്വേഷകരുടെ അഭിരുചി ഏതെല്ലാമാണെന്ന് മനസ്സിലാക്കുന്നതിനുമായി സ്കിൽ ഗ്യാപ്പ് സ്റ്റഡി നടത്തുക.
12.ഡി.ഡി.യു.ജി.കെ.വൈ.പദ്ധതിയിൽ പരിശീലനം പൂർത്തിയാക്കുന്നവരെ കമ്മ്യുണിറ്റി റിസോഴ്സ് പേഴ്സൺമാരെ ഉപയോഗിച്ച് 100% ട്രാക്ക് ചെയ്യുക, കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരുടെ പ്രവർത്തനം ശക്തിപ്പെടുത്തുക.
13.പുതുതായി 1 മൈഗ്രേഷൻ സപ്പോർട്ട് സെന്റർ കൂടി ആരംഭിക്കുകയും (കോട്ടയം), എല്ലാ മൈഗ്രേഷൻ സപ്പോർട്ട് സെന്ററുകളും പൂർണമായും പ്രവർത്തന സജ്ജമാക്കുകയും ചെയ്യുക.
14.ഡി.ഡി.യു ജി.കെ.വൈ പദ്ധതി നടത്തിപ്പിൽ കുടുംബശ്രീയുടെ അനുഭവജ്ഞാനം ഇതര സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും ലഭ്യമാക്കുക.
15.എല്ലാ ജില്ലകളിലും സി.എക്സ്.ഒ. മീറ്റ് നടത്തുകയും, സ്റ്റേറ്റ് തലത്തിൽ സെക്ടർവൈസ് ആയി സി.എക്സ്.ഒ. മീറ്റ് നടത്തുകയും ചെയ്യുക.
16.ഫോറിൻ പ്ലേസ് മെന്റ് നേടിയ 50 വിദ്യാർത്ഥികൾക്ക് (50,000/ രൂപ വരെ) സാമ്പത്തിക സഹായം.
17.എസ്.ഒ.പി യിൽ അധിഷ്ഠിതമായ ഇ.ആർ.പി - 100% യഥാസമയം അപ്ഡേറ്റ് ചെയ്യുക.
18.ജിയോ സ്‌പെഷ്യൽ ഇൻഫർമേഷൻ സിസ്റ്റം ഫോർ ട്രെയിനിംഗ് സെന്റേഴ്സ്
19.ആധാർ അധിഷ്ഠിതമായ ബയോമെട്രിക് ഹാജർ സംവിധാനം - 100% പ്രവർത്തനക്ഷമമാക്കുക.
20.മുഴുവൻ പരിശീലന സ്ഥാപനങ്ങളുടെയും സാമ്പത്തിക ഇടപാടുകൾ പബ്ലിക് ഫിനാൻസ് മോണിറ്ററിങ് സിസ്റ്റത്തിലൂടെ (പി.എഫ്.എം.എസ്) നടക്കുന്നുവെന്ന് ഉറപ്പുവരുത്തുക.