മുട്ട ശേഖരണ/പായ്ക്കിങ് യൂണിറ്റുകൾ

നിരവധി ആളുകൾ കോഴി വളർത്തൽ പദ്ധതികളിൽ ഗുണഭോഗ്താക്കളായിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ ഉല്പാദിപ്പിക്കുന്നവരുടെ പ്രധാന പ്രശനം സ്ഥിരമായ വിപണിയാണ്.ഇൗ പ്രശ്നത്തിന് അറുതിവരുത്തുകയും കുടുംബശ്രീ അംഗങ്ങൾക്ക് സ്ഥിരമായി ഒരു അധിക വരുമാനം നൽകുകയും ടി പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നു. കൂടാതെ അംഗൻവാടികൾ, മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മുട്ട ആവശ്യമായി വരുന്നുണ്ട്. സൂപ്പർ മാർക്കറ്റുകളിലൂടെയും, കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഷോപ്പുകളിലൂടെയും മുട്ട വിൽക്കുന്നതിന് സാധിക്കുന്നതാണ്. ഇതിനായി ഒാരോ ബ്ളോക്കിലും ഓരോ മുട്ട ശേഖരണ യൂണിറ്റുകൾ ആരംഭിക്കുന്നതാണ്.
പ്രതീക്ഷിത ഫലം
ഓരോ യൂണിറ്റുകളിലൂടെയും പ്രതിദിനം 10,000 മുട്ട വില്പന
നിർവഹണം
മുട്ട ശേഖരണത്തിനായി ഒാരോ തദ്ദേശ സ്ഥാപനങ്ങളിലും മുട്ട ശേഖരിക്കുന്ന ഒരാളെ വീതം കണ്ടെത്തും. ടിയാൻ എല്ലാ ദിവസവും ഒരു ടൈം ടേബിൾ അനുസരിച്ചു മുട്ട കളക്ട് ചെയ്യുകയും ബ്ലോക്ക് തല ശേഖരണ യൂണിറ്റിൽ എത്തിക്കുകയും ചെയ്യും. ശേഖരണ യൂണിറ്റുകളിൽ നിന്നാണ് ബ്രാൻഡഡ് കവറുകളിൽ വിപണനത്തിനായി കൊണ്ടുപോകുന്നത്.

 

എഗ്ഗ് കളക്ടേഴ്സ്

നിരവധി ആളുകൾ കോഴി വളർത്തൽ ഒരു അധിക വരുമാനം എന്നതലത്തിൽ ചെയ്യുന്നുണ്ട്. പലപ്പോഴും മാർക്കറ്റ് ലഭ്യമാക്കുക എന്നുള്ളതാണ് ഇവരുടെ മുൻപിലുള്ള പ്രധാന പ്രശ്നം. ഇൗ പ്രശ്നത്തെ അഭിമുഖീകരിക്കാനും കേരളത്തിൽ ഉല്പാദിപ്പിക്കുന്ന മുട്ട പൊതു വിപണിയിൽ എത്തിക്കുന്നതിനുമായാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒാരോ മുട്ട ശേഖരിക്കുന്ന ആളുകളെ തിരഞ്ഞെടുത്തിരിക്കുന്നത്. മുട്ട ഉല്പാദകർക്ക് വിപണി നോക്കാതെ കോഴി വളർത്തൽ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനും ശേഖരിക്കുന്ന ആളുകൾക്ക് സ്ഥിരമായി ഒരു വരുമാന മാർഗം ലഭ്യമാക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു.
പ്രതീക്ഷിത ഫലം
ഒാരോ മുട്ട ശേഖരിക്കുന്ന ആളുകൾക്കും പ്രതിമാസം 15,000 രൂപ വരുമാനം
നിർവഹണം
മുട്ട ശേഖരണത്തിനായി ഒാരോ തദ്ദേശ സ്ഥാപനങ്ങളിലും മുട്ട ശേഖരിക്കുന്ന ഒരാളെ വീതം കണ്ടെത്തും. ടിയാൻ എല്ലാ ദിവസവും ഒരു ടൈം ടേബിൾ അനുസരിച്ചു മുട്ട കളക്ട് ചെയ്യുകയും ബ്ലോക്ക് തല ശേഖരണ യൂണിറ്റിൽ എത്തിക്കുകയും ചെയ്യും. മുട്ട ശേഖരിക്കുന്നവർക്ക് വിപണി വിലയുടെ 10 % വീതം കമ്മീഷൻ ആയി നൽകും. (ഉദാഹരണം 7  രൂപയ്ക്കാണ് ഒരു മുട്ട വിപണിയിൽ എത്തിക്കുന്നതിന് ഉദ്ദേശിക്കുന്നത്. അതിനാൽ മുട്ട ശേഖരിക്കുന്ന ആൾക്ക് 70 പൈസ ഒരു മുട്ടയിൽ ലഭ്യമാകും). ഒരു ദിവസം കുറഞ്ഞത് 1000 മുട്ട എങ്കിലും കളക്ട്  ചെയ്യാൻ സാധിക്കും. മുട്ട ശേഖരിക്കുന്നവർക്ക് ഇതിനായി ടൂ വീലർ  വാങ്ങുന്നതിനുള്ള സഹായം ലഭ്യമാക്കും.


എഗ്ഗ് കിയോസ്ക്

മുട്ട, മുട്ടയിൽ നിന്നുള്ള മറ്റു ഭക്ഷണം എന്നിവ വിൽക്കുന്നതിനുമായി എല്ലാ ജില്ലകളും ഒരു എഗ്ഗ് കിയോസ്ക് ആരംഭിക്കുന്നതിന് ലക്ഷ്യം വയ്ക്കുന്നു. ആളുകൾ കൂടുന്ന സ്ഥലം, നല്ല വിപണനം ലഭ്യമാകുന്ന സ്ഥലം അവിടെ ആയിരിക്കും കിയോസ്ക് സ്ഥാപിക്കുക. ജെനോവ എന്ന ബ്രാൻഡിലായിരിക്കും   കിയോസ്ക് സ്ഥാപിക്കുക. മുട്ടയ്ക്ക് മികച്ച വിപണി, മുട്ട കൊണ്ടുള്ള വിവിധ ഉത്പന്നങ്ങൾ കുടുംബശ്രീയുടെ ബ്രാൻഡ് നാമത്തിൽ പൊതു വിപണിയിൽ ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

പ്രതീക്ഷിത ഫലം
എഗ്ഗ് കിയോസ്കിലൂടെ ഒാരോ മാസവും 2.8 ലക്ഷം രൂപ വിറ്റുവരവ്
എഗ്ഗ് കളക്ടേഴ്സ് കളക്ട് ചെയ്യുന്ന മുട്ട ബ്രാൻഡഡ് പാക്കറ്റുകളിലാക്കി ഇൗ കിയോസ്കുകളിലൂടെ വിൽക്കുന്നതാണ്. കൂടാതെ മുട്ടയിൽ നിന്നുള്ള വിവിധ ഉത്പന്നങ്ങളും കിയോസ്കിലൂടെ വിൽക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. (ഉദാഹരണം എഗ്ഗ് സാൻവിച് മുതലായവ). സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ ആയിരിക്കും കിയോസ്ക് പ്രവർത്തിക്കുക. സി.ഡി.എസ്സിന് കിയോസ്ക് നേരിട്ടു നടത്തുന്നതിനോ കുടുംബശ്രീ യൂണിറ്റിന് മിതമായ വാടക നിരക്കിൽ മാസ വാടകക്ക് നല്കാവുന്നതുമാണ്.


എഗ്ഗ് പൌഡർ ഫാക്ടറി

പ്രധാനമായും എഗ്ഗ് പൌഡർ ഇന്ത്യയിൽ നിന്നും കയറ്റി അയക്കുകയാണ് ചെയ്യുന്നത്. മുട്ടയുടെ മഞ്ഞയും വെള്ളയും വേർതിരിച്ചാണ് പൌഡർ തയ്യാറാക്കുന്നത്. ഇന്ത്യയിൽ എഗ്ഗ് പൌഡർ കയറ്റി അയക്കുന്ന കമ്പനികൾക്ക് നിലവിൽ ആവശ്യമുള്ള പ്രൊഡക്ഷൻ ഇല്ല.  ഇൗ സാഹചര്യത്തിൽ കുടുംബശ്രീ ശേഖരിക്കുന്ന മുട്ടകൾ ടി ആവശ്യത്തിനും ഉപയോഗിക്കാവുന്നതാണ്. കൂടാതെ കൃത്യമായ മാർക്കറ്റ് ലഭ്യമാണെങ്കിൽ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ കോഴി വളർത്തൽ പ്രധാന അധിക വരുമാന മാർഗമായി ചെയ്യുന്നതാണ്. ഇതിലൂടെ നിരവധി കുടുംബങ്ങൾക്ക് അധിക വരുമാനം ലഭ്യമാക്കാൻ സാധിക്കും.
പ്രതീക്ഷിത ഫലം
പ്രതിവർഷം 18 കോടി രൂപ വിറ്റുവരവ്
നിർവഹണം
വിപണിയിൽ എഗ്ഗ് പൗഡറിന് നല്ല ഡിമാൻഡ് ആണുള്ളത്.  ബേക്കറി, ഫുഡ് ഇന്ഡസ്ട്രികളിലാണ് പ്രധാനമായും എഗ്ഗ് പൗഡർ ഉപയോഗിക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ കളക്ട് ചെയ്യുന്ന മുട്ട വില്പനക്ക് ശേഷം വരുന്ന മുട്ട ഇത്തരത്തിൽ പൌഡർ ആക്കി വിൽക്കുന്നതിനാണ് ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാന തലത്തിലായിരിക്കും പദ്ധതിയുടെ നിർവഹണം

 

കാട വളർത്തൽ പദ്ധതി

കുടുംബശ്രീ അംഗങ്ങൾക്ക് ഒരു അധിക വരുമാനം ലക്ഷ്യമിട്ടാണ് കാട  വളർത്തൽ പദ്ധതി ആസ്സൂത്രണം ചെയ്തിരിക്കുന്നത്. ഇതിലൂടെ അംഗങ്ങളുടെ മാസ വരുമാനം 5000 രൂപയിൽ എത്തിക്കുന്നതിനും ലക്ഷ്യം വയ്ക്കുന്നു. ഇതിനായി 35,000 രൂപ സബ്സിഡി ആയി നൽകും. ഒരാൾ 1000 കാടയെ ആണ് വളർത്തേണ്ടത്. 5 അംഗങ്ങൾ ചേരുന്ന  ഗ്രൂപ്പ് ആയിട്ടായിരിക്കണം പദ്ധതിയിൽ അംഗമാകേണ്ടത്. ഗുണഭോക്താക്കൾക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നതാണ്.

പ്രതീക്ഷിത ഫലം
കാട വളർത്തൽ പദ്ധതിയിലൂടെ ഒരു ഗുണഭോഗ്താവിനു 5000 രൂപ വിറ്റുവരവ്
നിർവഹണം
കാട മുട്ട, ഇറച്ചി എന്നിവക്ക് നല്ല മാർക്കറ്റ് ആണുള്ളത്. എഗ്ഗ് കളക്ടർസിലൂടെ മുട്ട ശേഖരിക്കുന്നതിനും  എഗ്ഗ് കിയോസ്കിലൂടെ വിപണനം നടത്തുന്നതിനും സാധിക്കും.