ആട് വളർത്തൽ പദ്ധതി

ഗോട്ട് സൊസൈറ്റികൾ

ആടുഗ്രാമം പദ്ധതിയിലൂടെ കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കുന്നുണ്ട്. ഇതുവരെ മൂലധന സബ്സിഡി ആയിട്ടായിരുന്നു സാമ്പത്തിക സഹായം കുടുംബശ്രീ നൽകി വന്നിരുന്നത്. എന്നാൽ വരും സാമ്പത്തിക    വർഷം മുതൽ ആട്ടിന്കുട്ടികളെ വിൽക്കുന്നതിന് മികച്ച വില ലഭ്യമാക്കുന്നതിന് ഇൻസന്റെീവ് നൽകുന്നതാണ്. പദ്ധതിയുടെ ഭാഗമായി ഒാരോ ജില്ലയിലും 14  ഗോട്ട് പ്രൊഡ്യൂസർ സൊസൈറ്റികൾ രൂപീകരിക്കുകയും കണ്ണൂർ ഗോട്ട് പ്രൊഡ്യൂസർ കമ്പനിയിൽ അഫിലിയേറ്റ് ചെയ്യുകയും അതിലൂടെ ആടുകളുടെ വില്പന നടത്തുകയും ചെയ്യും. ആടുകളുടെ കൃത്യമായ എണ്ണം, കർഷകർക്ക് ലഭ്യമായ ലാഭം എന്നിവ കൃത്യമായി മോണിറ്റർ ചെയ്യാൻ ഇതിലൂടെ സാധിക്കും.
പ്രതീക്ഷിത ഫലം
ആട് വില്പനയിലൂടെ 15 കോടി വരുമാനം ലഭ്യമാക്കുക
നിർവഹണം
ജില്ലാ മിഷനുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗോട്ട് സൊസൈറ്റിയുടെ ഡാറ്റ ജില്ലാ മിഷനിൽ സൂക്ഷിക്കേണ്ടതാണ്. ജില്ലാ പ്രോഗ്രാം മാനേജർമാരുടെ ഉത്തരവാദിത്വം ആയിരിക്കും ഇത്. നിലവിൽ ആടുഗ്രാമം പദ്ധതിയുടെ ഭാഗമായി സബ്സിഡിക്ക് അർഹരായ (ബാങ്ക് ലോൺ അടച്ചു തീരാത്ത) കർഷകർക്ക് പുതിയ പദ്ധതി പ്രകാരം ഇൻസെന്റീവ് ലഭ്യമല്ല. സൊസൈറ്റിയിൽ അംഗത്വം ലഭിക്കുന്നതിന് നിലവിൽ ആടിനെ വളർത്തുന്ന അയൽക്കൂട്ട അംഗങ്ങൾക്ക് സാധിക്കും. സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഒരു അംഗത്വ നമ്പർ ലഭ്യമാകും. ആട്ടിൻ കുട്ടി ഉണ്ടായിക്കഴിഞ്ഞാൽ ടി അംഗത്വ നമ്പർ ഉപയോഗിച്ച് കുട്ടിയെ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്യണം. കുട്ടിക്ക് ഒരു ടാഗ് നമ്പർ ലഭ്യമാകും (ഓരോ കുട്ടിക്കും പ്രത്യേകം). ഒരു അംഗത്വ നമ്പറിൽ ഉള്ള കർഷകന് പരമാവധി 4 ആട്ടിൻ കുട്ടികളെ മാത്രമേ ഒരു വർഷം ഇത്തരത്തിൽ സാമ്പത്തിക സഹായത്തോടെ വിൽക്കാൻ സാധിക്കൂ. ഒരിക്കൽ ഒരു ടാഗ് നമ്പറിൽ ഉള്ള കുട്ടിയെ വിറ്റാൽ പിന്നീടുള്ള വില്പനക്ക് സഹായം ലഭിക്കുന്നതല്ല. ആട്ടിൻകുട്ടികളുടെ ലഭ്യതക്കനുസരിച്ചു സൊസൈറ്റി ചന്തകൾ സംഘടിപ്പിക്കും.

ആടുവളർത്തൽ പദ്ധതി

ആട് വളർത്തൽ കുടുംബശ്രീ അംഗങ്ങൾക്ക് മികച്ച വരുമാനം ഉണ്ടാക്കി കൊടുക്കുന്നുണ്ട്. എന്നാൽ നിരവധി കുടുംബശ്രീ അംഗങ്ങൾ ആട് വളർത്തി ഉപജീവനം കണ്ടെത്തുന്നുണ്ട്. ഇതിൽ പലതും ഗ്രൂപ്പ് സംരംഭമായോ അല്ല പ്രവർത്തിക്കുന്നത്. ലോൺ ലഭ്യമാക്കാൻ സാധിക്കാത്ത നിരവധി കർഷകരും ഉണ്ട്. എന്നാൽ ഇവർക്കൊന്നും യാതൊരു ആനുകൂല്യവും നൽകുന്നതിന് നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം സാധിക്കുന്നില്ല. അതിനാൽ വരും സാമ്പത്തിക വർഷം മൂലധന സബ്സിഡി ഒഴിവാക്കി മാർക്കറ്റ് സപ്പോർട്ട് നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആട്ടിൻ കുട്ടികളെ വിൽക്കുമ്പോൾ മാർക്കറ്റ് വിലയേക്കാൾ ഉയർന്ന വില കുടുംബശ്രീ കർഷകർക്ക് ലഭ്യമാക്കുന്ന തരത്തിൽ ഇൻസന്റെീവ് നൽകുന്നതാണ്. നിലവിൽ ആട് ഉള്ളവർക്ക് മാത്രമേ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കൂ എന്നത് വലിയൊരു പ്രതിബന്ധം ആയി നിൽക്കുന്നു. അതിനാൽ തലപര്യമുള്ള ആളുകൾക്ക് പദ്ധതിയിൽ അംഗമാകുന്നതിനു ആടിനെ വാങ്ങുന്നതിനു സി.ഇ.എഫ് ലഭ്യമാക്കുന്നതാണ്. ടി തുക ഉപയോഗിച്ച് അംഗങ്ങൾക്ക് പദ്ധതിയിൽ അംഗമാകാൻ സാധിക്കും.
പ്രതീക്ഷിത ഫലം
പ്രതിവർഷം കർഷകർക്ക് ആട്ടിൻ കുട്ടികളെ വിൽക്കുന്നതിലൂടെ കുറഞ്ഞത്  25000 രൂപ വിറ്റുവരവ്.
നിർവഹണം
സി.ഡി.എസ് തലത്തിൽ പദ്ധതിയിൽ അംഗമാകാൻ താല്പര്യമുള്ള അംഗങ്ങളെ വിളിച്ചു ചേർത്ത പദ്ധതിയെ കുറിച്ച് വിശദമാക്കുക. പുതിയ പദ്ധതിയിലെ എല്ലാ പ്രവർത്തനങ്ങളും കൃത്യമായി ആളുകളിൽ എത്തിക്കണം.

സ്റ്റോക്കിങ് ഷെഡ് (അട്ടപ്പാടി, കണ്ണൂർ)

ആട് ഗ്രാമം പദ്ധതിയിൽ പ്രധാന പ്രശനമായി ഉയർന്നുവന്നത് ഡിമാൻഡ് അനുസരിച്ചു ആട്ടിൻ കുട്ടികളെ വിൽക്കാൻ  സാധിക്കുന്നില്ല എന്നുള്ളതാണ്. ടി പ്രശനം പരിഹരിക്കുന്നതിനായി സംസ്ഥാനത്ത ആദ്യ ഘട്ടത്തിൽ 2 സ്ഥലങ്ങളിൽ വില്പനക്ക് തയാറായ ആട്ടിന്കുട്ടികളെ സ്റ്റോക്ക് ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ട്. കണ്ണൂർ ഗോട്ട് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ കണ്ണൂരും, അട്ടപ്പാടി സ്പെഷ്യൽ പ്രൊജക്റ്റ് ടീമിന്റെ നേതൃത്വത്തിൽ അട്ടപ്പാടിയിലും ഒാരോന്ന് വീതം സ്റ്റോക്കിങ് ഷെഡുകൾ നിർമ്മിക്കും. ആട്ടിൻ ചന്തകൾ ഇല്ലാത്ത സമയങ്ങളിൽ വരുന്ന ഡിമാൻഡ് ഇതിലൂടെ പരിഹരിക്കാൻ സാധിക്കും.
പ്രതീക്ഷിത ഫലം
ആട് വില്പനക്ക് ആവശ്യമായ സഹായം ലഭ്യമാക്കുക.
നിർവഹണം
അട്ടപ്പാടി സ്പെഷ്യൽ പ്രൊജക്റ്റ് ടീം, കണ്ണൂർ ഗോട്ട് പ്രൊഡ്യൂസർ കമ്പനി, എന്നിവർക്കായിരിക്കും ഇതിന്റെ നിർവഹണ ചുമതല. സ്റ്റോക്കിങ് ഷെഡ്ഡുകളിൽ കുറഞ്ഞത് 20 ആടുകളെ സ്റ്റോക്ക് ചെയ്യുന്നതിനുള്ള ഷെഡ്ഡുകൾ ആണ് നിർമിക്കുക. മാർക്കറ്റ് ഡിമാൻഡ് അനുസരിച്ചു ഇവിടെനിന്നും വിപണിയിലേക്ക് എത്തിക്കും.

ഗോട്ട് അബറ്റോർ (മാംസ സംസ്കരണ ശാല)

ആട്ടിൻ മാംസ വിപണിയിൽ ഇടപെടുകയും അതിലൂടെ കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കുന്നതിനും സാധിക്കുന്നതാണ്. കുടുംബശ്രീയുടെ ബ്രാൻഡിൽ വിപണിയിൽ എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
പ്രതീക്ഷിത ഫലം
മാംസ വിപണത്തിലൂടെ ഒാരോ യുണിറ്റിനും 2.7 കോടി രൂപ വാർഷിക വരുമാനം ലഭ്യമാക്കുക
നിർവഹണം
കണ്ണൂർ അട്ടപ്പാടി എന്നീ സ്ഥലങ്ങളിൽ ഒാരോന്നുവീതം മാംസ സംസ്കരണ ശാലകളാണ് ആരംഭിക്കുന്നത്. ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കേണ്ടത്.

കൃത്രിമ ബീജ സങ്കലന കേന്ദ്രം- അട്ടപ്പാടി

അട്ടപ്പാടി ബ്ലാക്ക് എന്ന ഇനം ആടിന് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. അട്ടപ്പാടിയിൽ മാത്രം കണ്ടുവരുന്ന ഇൗ ഇനം ആടിന്റെ എണ്ണം വര്ധിപ്പിക്കുന്നതിലൂടെ കൂടുതൽ വിപണി കണ്ടെത്താൻ സാധിക്കും. ഇതിന്റെ ഭാഗമായി 3 കൃത്രിമ ബീജ സങ്കലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനു തീരുമാനിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ ചിലവിൽ ചെയ്യാൻ സാധിക്കുന്നതും യാതൊരു തരത്തിലുമുള്ള അടിസ്ഥാന സൗകര്യങ്ങളും ടി കേന്ദ്രത്തിനു ആവശ്യമായില്ല.
പ്രതീക്ഷിത ഫലം
കൃത്രിമ ബീജ സങ്കലനത്തിലൂടെ  ഈ സാമ്പത്തിക വര്ഷം 30000  അട്ടപ്പാടി ബ്ലാക്ക് ആട്ടിന്കുട്ടികളുടെ പ്രജനനം
നിർവഹണം
അട്ടപ്പാടി ടീമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കേണ്ടത്.


അട്ടപ്പാടി ഊരുകളിൽ ആട്ടിൻ കൂടുകൾ

ഒരു ഊരിൽ ഒരു മികച്ച ഷെഡ്. കുറഞ്ഞത് 250 ആട്ടിൻകുട്ടികളെ വളർത്താൻ പാകത്തിലുള്ള കൂടുകളാണ് നിർമ്മിക്കേണ്ടത്. 190 കൂടുകളാണ് നിർമ്മിക്കേണ്ടത്. ഓരോ  ഊരിലുള്ളവർക്കും ടി. കൂടുകളിൽ ആട്ടിൻകുട്ടികളെ വളർത്താനാകും. ആടിന്റെ എണ്ണം തിരിച്ചറിയാനുള്ള ടാഗ് എന്നിവ കൃത്യമായി രജിസ്റ്ററിൽ എഴുതി സൂക്ഷിക്കും. ആട്ടിൻ ചന്തകളിലേക്ക് ഈ കൂടുകളിൽ നിന്നും ആടിനെ ലഭ്യമാക്കും. ആടുകളെ പരിചരിക്കുന്നവർക്ക് ......... രൂപ ദിവസം ലഭ്യമാക്കും.
പ്രതീക്ഷിത ഫലം
ആട്ടിൻ കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധനവ് കുറഞ്ഞത് 30,000 ആക്കുക
നിർവഹണം
അട്ടപ്പാടി ടീമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കേണ്ടത്.