അട്ടപ്പാടിയിലെ ക്വിസോഫയലില്‍ അഗളി സ്‌കൂള്‍ ജേതാക്കള്‍

കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ ആഭിമുഖ്യത്തില്‍ ജെന്‍ഡര്‍ ക്യാമ്പയിനോട് അനുബന്ധിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ക്വിസോഫയല്‍ 2കെ24’ മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. 

ജനുവരി 30ന് അഗളി ക്യാമ്പ് സെന്ററില്‍ നടന്ന സംഘടിപ്പിച്ച മത്സരത്തില്‍ അഗളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. നെല്ലിപ്പതി സെന്റ് ഗ്രീഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ രണ്ടാം സ്ഥാനവും സെന്റ്.പീറ്റേഴ്സ് കോണ്‍വെന്റ് ഹൈസ്‌കൂള്‍ കൂക്കംപാളയം മൂന്നാം സ്ഥാനവും നേടി. വിദ്യാര്‍ത്ഥികളില്‍ ലിംഗ സമത്വ മനോഭാവവും, സ്ത്രീ ശാക്തീകരണ, കേരള നവോത്ഥാന, നിയമ, ജനാധിപത്യ, ഭരണഘടന അവബോധവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചത്.

അട്ടപ്പാടിയിലെ പത്ത് സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മത്സരത്തിന്റെ ഭാഗമായി. വിജയികള്‍ക്ക് അട്ടപ്പാടി തഹസില്‍ദാര്‍ ഷാനവാസ് ഖാന്‍ സമ്മാനം വിതരണം ചെയ്തു. പങ്കെടുത്ത സ്‌കൂളുകള്‍ക്കുള്ള സ്നേഹോപഹാരം പഞ്ചായത്ത് സമിതി ഭാരവാഹികളും വിതരണം ചെയ്തു. സോഷ്യല്‍ ഡെവലപ്പ്‌മെന്റ് കോര്‍ഡിനേറ്റര്‍ ജോമോന്‍ കെ.ജെ, അട്ടപ്പാട്ടി സ്‌നേഹിത ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.