കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ്സ് വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല സംഘടിച്ചു.
മെയ് 18ന് അഗളി ക്യാമ്പ് സെന്ററില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയുടെ ഉദ്ഘാടനം കുടുംബശ്രീ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ബി.എസ്. മനോജ് നിര്‍വഹിച്ചു.
പത്താം ക്ലാസിനു ശേഷം ചെയ്യാവുന്ന കോഴ്‌സുകള്‍, അതിന്റെ സാധ്യതകള്‍ എന്ന വിഷയത്തില്‍ സീനിയര്‍ സോഷ്യല്‍ വര്‍ക്കര്‍ അബ്ദുള്‍ റഹിമാനും കൗമാരം, ജീവിതവിജയത്തിന് ആവശ്യമായ കാര്യങ്ങള്‍, വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളില്‍ ദി ബ്ലൂ പോയിന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ തോമസ് വില്‍സണും പ്ലസ് വണ്‍ അഡ്മിഷന്‍ സംബന്ധിച്ച വിഷയത്തില്‍ കുടുംബശ്രീ അട്ടപ്പാടി പ്രത്യേക പദ്ധതി കോര്‍ഡിനേറ്റര്‍ ജോമോനും ക്ലാസുകള്‍ നയിച്ചു.
കുടുംബശ്രീ പഞ്ചായത്ത് സമിതി പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, കോര്‍ഡിനേറ്റര്‍മാര്‍, അനിമേറ്റര്‍മാര്‍ എന്നിവര്‍ ശില്‍പ്പശാലക്ക് നേതൃത്വം നല്‍കി.