അതിജീവിതര്‍ക്ക് സമഗ്ര സേവനങ്ങള്‍ ലഭ്യമാക്കുന്ന കുടുംബശ്രീ സ്നേഹിത-ജെന്‍ഡര്‍ ഹെല്‍പ് ഡെസ്കിന്‍റെ മാതൃക നാളെ ഇന്ത്യ ഏറ്റെടുക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ജില്ലയില്‍ സ്നേഹിതയുടെ പത്താം വാര്‍ഷികാഘോഷവും കൗമാര വ്യക്തിത്വ വികസന പിന്തുണാ സംവിധാനമായ ‘കാലോ സപ്പോര്‍ട്ട് സെന്‍റര്‍’, പ്രസവാനന്തര വിഷാദം-അവബോധവും പിന്തുണയ്ക്കുമായുള്ള ‘ഫോര്‍ യു മോം’ സപ്പോര്‍ട്ട് സെല്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീപുരുഷ സമത്വം, ലിംഗപദവി തുല്യത, കുടുംബത്തിലെ ജനാധിപത്യവല്‍ക്കരണം എന്നിവയ്ക്കായി സംസ്ഥാനമൊട്ടാകെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് സ്നേഹിത നടപ്പാക്കുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി സ്നേഹിത വഴി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലഭ്യമാക്കുന്ന സമഗ്ര സേവനങ്ങളെ താരതമ്യം ചെയ്യാന്‍ കഴിയില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും അതിജീവനത്തിനും ഉപജീവനത്തിനും സ്നേഹിത വഴിയൊരുക്കി. മാനസിക പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വരുന്ന കൗമാരകാല ഘട്ടത്തില്‍ കുട്ടികള്‍ക്ക് സഹായകരമാകുന്ന കൗമാര വിദ്യാഭ്യാസ പരിപാടി ‘കാലോ സപ്പോര്‍ട്ട് സെന്‍റര്‍’ അവരുടെ വ്യക്തിത്വ വികാസത്തിനും സ്വഭാവരൂപീകരണത്തിനും ഏറെ സഹായകരമാകും. ശരിയായ ദിശാബോധം നല്‍കാനും ലഹരിമരുന്നിന്‍റെ ഉപയോഗം മൂലമുണ്ടാകുന്ന ദോഷഫലങ്ങളെ കുറിച്ച് അവബോധം നല്‍കാനും ഈ പദ്ധതിക്കാവും. പ്രസവാനന്തരം സ്ത്രീകള്‍ക്കുണ്ടാകുന്ന വിഷാദം, മാനസിക സംഘര്‍ഷങ്ങള്‍, ജീവശാസ്ത്രപരമായ മാറ്റങ്ങള്‍ എന്നിവയെ കുറിച്ച് അവബോധം നല്‍കുന്നതിനു വേണ്ടി ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന ‘ഫോര്‍ യു മോം’പദ്ധതി സ്ത്രീകള്‍ നേരിടുന്ന സങ്കീര്‍ണമായ അവസ്ഥകളില്‍ അവര്‍ക്കാവശ്യമായ പിന്തുണകള്‍ ലഭ്യമാക്കുന്നതാണ്. സ്നേഹിതയുടെ ജില്ലാ ഓഫീസ് കേന്ദ്രീകരിച്ചാണ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ തുടക്കമിടുന്ന ഈ രണ്ടു പദ്ധതികളും നാളെ ഇന്ത്യ ഏറ്റെടുക്കുന്ന വിധത്തില്‍ മാറുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും വിതുര ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തിയ പുരസ്കാരവും അദ്ദേഹം വിതരണം ചെയ്തു.
അരുവിക്കര എം.എല്‍.എ അഡ്വ.ജി. സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ‘കാലോ സപ്പോര്‍ട്ട് സെന്‍ററി’ന്‍റെ ലോഗോ പ്രകാശനം മന്ത്രി എം.ബി. രാജേഷ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു. ‘ഫോര്‍ യു മോം’ സപ്പോര്‍ട്ട് സെന്‍ററിന്‍റെ ലോഗോ പ്രകാശനം വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദു ലേഖ നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററും പ്രോഗ്രാം ഓഫീസറുമായ ഡോ. ബി.ശ്രീജിത് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എസ്.എല്‍.കൃഷ്ണ കുമാരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മിനി, സോഫി തോമസ്, വിതുര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സന്ധ്യ.ബി.എസ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ബാബു രാജ്, നീതു രാജീവ്, മേമല വിജയന്‍, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ അഡ്വ.സ്മിത സുന്ദരേശന്‍, ഗീതാ നസീര്‍, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീലത, എ.എം ഷാജി, വിതുര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി.സുരേന്ദ്രന്‍ നായര്‍, തങ്കമണി കെ, രവി കുമാര്‍.എസ്, സുനിത ഐ.എസ്, വിഷ്ണു ആനപ്പാറ, വത്സല ആര്‍, ഗിരീഷ് കുമാര്‍. ജി, ലൗലി.ജെ.എസ്, ലതകുമാരി എസ്, സിന്ധു.എ, ഷാജിത അന്‍ഷാദ്, മാന്‍കുന്നില്‍ പ്രകാശ്, സിഡി.എസ് അധ്യക്ഷ സി.എസ് ഉഷാകുമാരി, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ നവീന്‍ സി. നായര്‍, ജില്ലാ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ അനിഷ എ.ജെ, കൂടാതെ എം.ജെ ഷാജി, സിന്ധുദേവി ടി.എ, രവി ബാലന്‍ ആര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററും പ്രോഗ്രാം ഓഫീസറുമായ ഡോ. ബി.ശ്രീജിത് നന്ദി പറഞ്ഞു.