ജൂണ്‍ 7,8,9 തീയതികളില്‍ കാസര്‍ഗോഡ് ജില്ലയിലെ പിലിക്കോട് സംഘടിപ്പിക്കുന്ന കുടുംബശ്രീ ‘അരങ്ങ്’ സംസ്ഥാനതല കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഉദുമ അംബിക ഓഡിറ്റോറിയത്തില്‍ മെയ് 28ന് സംഘടിപ്പിച്ച ചടങ്ങില്‍ ഉദുമ എം.എല്‍.എ അഡ്വ. സി.എച്ച്. കുഞ്ഞമ്പു നിര്‍വഹിച്ചു. കുടുംബശ്രീ അയല്‍ക്കൂട്ട – ഓക്‌സിലറി അംഗങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് വാര്‍ഡ്തലം മുതല്‍ സംസ്ഥാനതലം വരെ സംഘടിപ്പിക്കുന്ന അരങ്ങിന്റെ അഞ്ചാം പതിപ്പാണ് കാസര്‍ഗോഡ് സംഘടിപ്പിക്കുന്നത്. സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ ലഭിച്ച എഴുപതിലേറെ എന്‍ട്രികളില്‍ നിന്നാണ് ലോഗോയും ടാഗ്‌ലൈനും തെരഞ്ഞെടുത്തത്.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്‍, മടികൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേന്ദ്രന്‍ ടി.ടി, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഹരിദാസ്. ഡി, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ മുനീറ. കെ, ഉദുമ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സനൂജ, മറ്റ് ജനപ്രതിനിധികള്‍, ജില്ലാ മിഷന്‍ പ്രോഗ്രാം മാനേജര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, കുടുംബശ്രീ ജീവനക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.