കുടുംബശ്രീയുടെ കാര്‍ഷിക സംരംഭ പ്രവര്‍ത്തനങ്ങള്‍ യുവതലമുറയ്ക്ക് പരിചയപ്പെടുത്തിയും കാര്‍ഷിക സംരംഭ മേഖലയിലെ നൂതന സാങ്കേതിക വിദ്യകളും സാധ്യതകളും കുടുംബശ്രീ അംഗങ്ങള്‍ക്ക് മനസ്സിലാക്കി നല്‍കിയും കുടുംബശ്രീ അഗ്രി ബിസിനസ് നെറ്റ്‌വര്‍ക്കിങ് (കെ-എ ബിസ് നെസ്റ്റ്) കൂട്ടായ്മ ശ്രദ്ധ നേടുന്നു. കുടുംബശ്രീ കാര്‍ഷിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓരോ ജില്ലയിലെയും കോളേജുകളുമായി സഹകരിച്ചാണ് ഈ കൂട്ടായ്മകള്‍ നടത്തിവരുന്നത്.
ഒക്ടോബര്‍ നാലിന് എറണാകുളം ജില്ലയിലും നവംബര്‍ ഏഴിന് കോട്ടയം ജില്ലയിലും കെ-എ ബിസ് നെസ്റ്റ് സംഘടിപ്പിച്ചു. മാറമ്പള്ളി എം.ഇ.എസ് കോളേജുമായി സഹകരിച്ചായിരുന്നു എറണാകുളത്തെ പ്രവര്‍ത്തനം. കോട്ടയത്ത് പാത്താമുട്ടം സെയ്ന്റ്ഗിറ്റ്‌സ് കോളേജുമായും കൈകോര്‍ത്തു.
കുടുംബശ്രീ അംഗങ്ങളുടെ കാര്‍ഷിക സംരംഭങ്ങളുടെ സ്വീകാര്യതയും വിപണനവും മെച്ചപ്പെടുത്തുക, കുടുംബശ്രീ അംഗങ്ങളുടെ വിജയകരമായ അഗ്രി ബിസിനസ് സംരംഭങ്ങള്‍ പരിചയപ്പെടുത്തുന്നതിലൂടെ കൃഷിയെ പ്രായോഗികവും നൂതനവുമായ കരിയര്‍ ആയി തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുക, കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രചാരം വര്‍ദ്ധിപ്പിച്ച് വിപണന അവസരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളും ഈ പ്രവര്‍ത്തനത്തിനുണ്ട്.
കെ-എ ബിസ് നെസ്റ്റിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങള്‍ കോളേജിലെത്തി വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ഇത്തരത്തില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളും ഉത്പന്നങ്ങളും മറ്റും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുകയും വിദ്യാര്‍ത്ഥികളുടെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും മനസ്സിലാക്കുകയും ചെയ്യും. ഇത് കൂടാതെ ഉത്പന്ന പ്രദര്‍ശനവും വിപണനവും, പരമ്പരാഗത കൃഷി രീതികള്‍, ജൈവ കൃഷി, ഡ്രോണ്‍ ഉള്‍പ്പെടെയുള്ള നവീന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള കൃഷി രീതികള്‍ എന്നിവയെക്കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന ശില്‍പ്പശാലകളും പരിശീലനങ്ങളും അതുവഴി കുടുംബശ്രീ കാര്‍ഷിക പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അറിവുപകരുന്ന പ്രവര്‍ത്തനങ്ങളും ഈ കൂട്ടായ്മയുടെ ഭാഗമായി സംഘടിപ്പിച്ചുവരുന്നു.