കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് കണ്ണൂരിലും പ്രവര്‍ത്തനമാരംഭിച്ചു. തലശ്ശേരി – മൈസൂര്‍ അന്തര്‍ സംസ്ഥാന പാത വള്ളിത്തോട് കുന്നോത്താണ് പ്രീമിയം സൗകര്യങ്ങളും പ്രാദേശികമായ രുചിക്കൂട്ടുകളുള്‍പ്പെടെയുള്ള ഭക്ഷണ വൈവിധ്യങ്ങള്‍ ലഭ്യമാക്കി പ്രീമിയം റെസ്റ്റോറന്റ് ആരംഭിച്ചത്.
റെസ്‌റ്റോറന്റിന്റെ ഉദ്ഘാടനം ബഹു. തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി രാജേഷ് ഓണ്‍ലൈനായി ഒക്ടോബര്‍ ഒന്നിന് നിര്‍വഹിച്ചു. അങ്കമാലിയിലാണ് കുടുംബശ്രീയുടെ ആദ്യ പ്രീമിയം റെസ്റ്റോറന്റ് ആരംഭിച്ചത്. പിന്നീട് തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍, വയനാട് ജില്ലയിലെ മേപ്പാടി, പത്തനംതിട്ടയില്‍ പന്തളം എന്നിവിടങ്ങളിലും പ്രീമിയം റെസ്റ്റോറന്റുകള്‍ ആരംഭിച്ചു.
ഉദ്ഘാടന ചടങ്ങില്‍ സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷനായി. കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം.വി. ജയന്‍ പദ്ധതി വിശദീകരണം നടത്തി.
പ്രീമിയം കഫേയുടെ ലൊക്കേഷന്‍ – https://maps.app.goo.gl/7GA7PqBPWfeHjv2S9