തിരുവനന്തപുരം: കുടുംബശ്രീ മുഖേന പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ നടപ്പാക്കി വരുന്ന എന്‍.ആര്‍.എല്‍.എം-അട്ടപ്പാടി ട്രൈബല്‍ സ്പെഷ്യൽ പ്രോജക്ടിലെ കോ-ഓര്‍ഡിനേറ്റര്‍(ഇന്‍സ്റ്റിറ്റ്യൂഷന്‍ ബില്‍ഡിങ്ങ് ആന്‍ഡ് കപ്പാസിറ്റി ബില്‍ഡിങ്ങ്), കോ-ഓര്‍ഡിനേറ്റര്‍(ഫാം ലൈവ്ലിഹുഡ്), ഫിനാന്‍സ് മാനേജര്‍ എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകള്‍ www.cmd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. അവസാന തീയതി 5-2-2024. വിദ്യാഭ്യാസ യോഗ്യത, പ്രായം, വേതനം, പരീക്ഷാ ഫീസ് തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്സൈറ്റ് www.kudumbashree.org/careers സന്ദര്‍ശിക്കുക.