കുടുംബശ്രീ ഉത്പന്നങ്ങളും കേരള രുചിയും നോയിഡയില്‍

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഉത്തര്‍പ്രദേശിലെ നോയിഡ സിറ്റി സെന്ററിലെ നോയിഡ ഹാത് ആന്‍ഡ് ബങ്കര്‍ ഭവനില്‍ സംഘടിപ്പിച്ചിരിക്കുന്ന ആജീവിക സരസ് മേളയില്‍ ആയുര്‍വേദ, കരകൗശല ഉത്പന്നങ്ങളും കേരളത്തിന്റെ സ്വന്തം ഭക്ഷണവിഭവങ്ങളും ഒരുക്കി കുടുംബശ്രീയും.

എട്ട് സംരംഭ യൂണിറ്റുകളും മൂന്ന് കഫേ യൂണിറ്റുകളുമാണ് ഫെബ്രുവരി 16ന് ആരംഭിച്ച മേളയില്‍ കുടുംബശ്രീ പ്രതിനിധികളായുള്ളത്. മാര്‍ച്ച് നാല് വരെ നീണ്ടു നില്‍ക്കുന്ന മേളയില്‍ കരകൗശല ഉത്പന്നങ്ങളുമായി ശ്രീഭദ്ര (പത്തനംതിട്ട), സ്‌നേഹ (മലപ്പുറം), കൈത്തറി ഉത്പന്നങ്ങളോടെ അമൃതകിരണം (തൃശ്ശൂര്‍), ശ്രേയസ്സ് (കോഴിക്കോട്) ഭക്ഷ്യ ഉത്പന്നങ്ങളുായി ഉദയം (അട്ടപ്പാടി, പാലക്കാട്), മേഘ (എറണാകുളം) ആയുര്‍വേദ ഉത്പന്നങ്ങളോടെ ഇന്‍സാറ്റ് (എറണാകുളം) എന്നീ യൂണിറ്റുകളാണ് പങ്കെടുക്കുന്നത്.

അട്ടപ്പാടിയിലെ തനത് വിഭവങ്ങള്‍ ലഭ്യമാക്കി ജീവ കഫേ യൂണിറ്റും കാസര്‍ഗോഡെ സുകൃതം യൂണിറ്റും എറണാകുളത്തെ ലക്ഷ്യ ജ്യൂസും നോയിഡ ഫുഡ് കോര്‍ട്ടിലെ സാന്നിധ്യമാണ്.