കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന കറിപൗഡർ, മസാലപ്പൊടികൾ, ധാന്യപ്പൊടികൾ, എന്നിങ്ങനെ 15 ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് ഏകീകൃത സ്വഭാവത്തോടെ വിപണിയിലിറക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് ജനുവരി 12ന് സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം നിർവഹിച്ചു. പൈലറ്റ് അടിസ്ഥാനത്തിൽ കണ്ണൂരിൽ ആരംഭിച്ച പദ്ധതി മലപ്പുറം, കോട്ടയം, തൃശൂർ ജില്ലകളിലേക്ക് കൂടി ഇതോടെ വ്യാപിപ്പിച്ചു. ഉടൻ തന്നെ രണ്ട് ജില്ലകളിൽ പദ്ധതി ആരംഭിക്കും.
റോസ് ലോഞ്ച് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉബൈദുള്ള എംഎൽഎ അധ്യക്ഷനായി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഐ.എ.എസ് മുഖ്യാതിഥിയായി.
മലപ്പുറം ജില്ലാ മിഷന്റെ നൂതന തനത് പദ്ധതികൾ മലപ്പുറം ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ.കെ.കക്കൂത്ത് മന്ത്രിക്ക് സമർപ്പിച്ചു.കൂടാതെ മലപ്പുറം ജില്ലയുടെ മാതൃകം ഡിജിറ്റൽ മാഗസിന്റെ മൂന്നാം ലക്കം അദ്ദേഹം പ്രകാശനവും ചെയ്തു.
കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍, വാര്‍ഡംഗം കെ.എന്‍ ഷാനവാസ്, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം പി.കെ. സൈനബ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷബ്‌ന റാഫി, ജില്ലാ കറിപൗഡര്‍ കണ്‍സോര്‍ഷ്യം പ്രസിഡന്റ് വി. ബിന്ദു, കുടുംബശ്രീ തൃശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. എസ്. കവിത, കോട്ടയം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പ്രശാന്ത് ബാബു, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ എ.എസ്. ശ്രീകാന്ത് നന്ദി പറഞ്ഞു.