കുടുംബശ്രീ ടുലിപ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം – 30 നഗരസഭകളില്‍ കൂടി അവസരം, ഫെബ്രുവരി 10 വരെ അപേക്ഷ അയയ്ക്കാം

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി അര്‍ബന്‍ ലേണിങ്ങ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ (The Urban Learning Internship Programme) ഭാഗമാകാന്‍ വീണ്ടും അവസരം. കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്. ഫെബ്രുവരി 10 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി.

ഒരു നഗരസഭയില്‍ ഒരാള്‍ക്കാണ് ഇന്റേണ്‍ഷിപ്പിന് അവസരം നല്‍കുന്നത്. ഇനി 30 നഗരസഭകളിലേക്ക് കൂടി അപേക്ഷിക്കാന്‍ കഴിയും. നഗരസഭകളില്‍ ഇന്റേണ്‍ഷിപ്പ് കാലാവധി രണ്ട് മാസമാണ്. നിലവില്‍ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി രണ്ട് ബാച്ചുകള്‍ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

പ്രതിമാസം 8000 രൂപ സ്റ്റൈപ്പന്‍ഡും കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നല്‍കുന്ന സര്‍ട്ടിഫിക്കറ്റും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്‌സൈറ്റ് ലിങ്ക് സന്ദര്‍ശിക്കുക – www.kudumbashree.org/internship