കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു-ജി.കെ.വൈ) സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയില്‍ ചേരാന്‍ 3000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടി അവസരം. നിലവില്‍ ഒഴിവുള്ള സീറ്റിലേക്ക് ഗ്രാമീണ മേഖലയിലെ 18നും 35നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം.
ഫുഡ് ആന്‍ഡ് ബിവറേജ്, വെബ് ഡെവലപ്പര്‍, മള്‍ട്ടി സ്കില്‍ ടെക്നീഷ്യന്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നീഷ്യന്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്‍റ് സി.സി.ടി.വി സൂപ്പര്‍വൈസര്‍, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്‍റ് ഏറോസ്പെയ്സ് സിഎന്‍സി തുടങ്ങി നാല്പതോളം കോഴ്സുകളിലാണ് നിലവില്‍ ഒഴിവുള്ളത്. പത്താം ക്ളാസ് മുതല്‍ ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ യോഗ്യത അനുസരിച്ച് മൂന്ന് മുതല്‍ ഒന്‍പത് മാസംവരെ ദൈര്‍ഘ്യമുളള കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. കോഴ്സിന് ചേരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോഴ്സ് ഫീ, താമസം, ഭക്ഷണം തുടങ്ങി എല്ലാ സൗകര്യങ്ങളും സൗജന്യമാണ്. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സെക്ടര്‍ സ്കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും ജോലി നേടുന്നതിന് ആവശ്യമായ സഹായവും ലഭ്യമാകും.
കോഴ്സുകളെ കുറിച്ച് വിശദമായി അറിയുന്നതിന് kudumbashree.org/ddugkycourses ലിങ്ക് സന്ദര്‍ശിക്കുക. 0471 -3586525, 0484-2959595, 0487-2962517, 0495-2766160 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.