കെ-ലിഫ്ട് 24 : ഒരുങ്ങുന്നു, മൂന്ന് ലക്ഷം വനിതകള്‍ക്ക് സുസ്ഥിരവരുമാനം

ഒരു അയല്‍ക്കൂട്ടത്തില്‍ നിന്നും ചുരുങ്ങിയത് ഒരു സംരംഭം അല്ലെങ്കില്‍ തൊഴില്‍ എന്ന നിലയില്‍ സംസ്ഥാനത്തെ 3,16,860 അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് കുറഞ്ഞത് മൂന്ന് ലക്ഷം വനിതകള്‍ക്ക് ഉപജീവന അവസരം സൃഷ്ടിക്കുന്ന പദ്ധതിയാണ് കെ-ലിഫ്ട് 24 (കുടുംബശ്രീ ലൈവ്‌ലിഹുഡ് ഇനീഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്ഫര്‍മേഷന്‍).

കുടുംബശ്രീ അംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, പാലിയേറ്റീവ് പദ്ധതി ഗുണഭോക്താക്കള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ കുടുംബശ്രീ കുടുംബത്തിലെ എല്ലാവരിലേക്കും എത്തുന്ന ഉപജീവനമാര്‍ഗ്ഗങ്ങളാണ് കാമ്പയിന്റെ ഭാഗമായി സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നത്. കുടുംബശ്രീക്കുള്ളിലെ വിവിധ പദ്ധതികളെ ഏകോപിപ്പിച്ചുകൊണ്ടും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സര്‍ക്കാര്‍ ഇതര ഏജന്‍സികളുടെയും സംയോജനത്തിലൂടെയുമാണ് വരുമാന മാര്‍ഗ്ഗം കണ്ടെത്തുന്നത്.