നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയോട് അനുബന്ധിച്ച് ലോകമെമ്പാടുമുളള മലയാളികള്‍ക്ക് പങ്കെടുക്കാവുന്ന ഓണ്‍ലൈന്‍ മെഗാ ക്വിസ് സംഘടിപ്പിക്കുന്നു.
keraleeyam.kerala.gov.in എന്ന ലിങ്കിൽ രജിസ്റ്റര്‍ ചെയ്ത് മെഗാക്വിസില്‍ പങ്കെടുക്കാം. 2023 ഒക്ടോബര്‍19 ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.
ഗ്രാന്റ് ഫിനാലെ വിജയികള്‍ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് സമ്മാനിക്കും.