ഉദ്ഘാടനത്തോട് അനുബന്ധിച്ച് കലൂര്‍ മണപ്പാട്ടി പറമ്പില്‍ നിന്നും ആരംഭിച്ച വിളംബര ജാഥയില്‍ നൂറിലധികം പ്രാദേശിക കലാകാരന്മാരും ആയിരത്തോളം കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു. സരസ് മേളയുടെ പ്രചാരണാര്‍ത്ഥം ജില്ലയിലെ എല്ലാ സി.ഡി.എസുകളിലും സഞ്ചരിച്ചു വന്ന ദീപശിഖ കുടുംബശ്രീ ജില്ലാ മിഷന്‍ കോ – ഓര്‍ഡിനേറ്ററും ജനറല്‍ കണ്‍വീനറുമായ റ്റി.എം റെജീന ദേശീയ സരസ് മേളയുടെ പ്രധാന വേദിയില്‍ എത്തിച്ചു.
വിളംബര ഘോഷയാത്രയില്‍ തെയ്യം,പടയണി, പൂക്കാവടി, കുടുംബശ്രീ പദ്ധതികളുടെ പ്ലോട്ടുകള്‍, രാമംഗലം സി.ഡി.എസിന്റെ മിന്നല്‍ സേന, കുടുംബശ്രീ ധീരം കരാട്ടെ സംഘത്തിന്റെ പ്രകടനം എന്നിവയുണ്ടായിരുന്നു.
മേളയുടെ ഒന്നാം ദിനത്തില്‍ രംഗശ്രീ കലാ ടീം അവതരിപ്പിച്ച ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെയുള്ള നൃത്തശില്പം ആസ്വാദക മനം കവര്‍ന്നു.