കൊച്ചി ദേശീയ സരസ്മേള 2023 – ലോഗോയും ടാഗ് ലൈനും തയാർ, നിതിനും ഷിഹാബുദ്ദീനും വിജയികൾ

ഈ ഡിസംബറിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ എറണാകുളം കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ലോഗോ പ്രകാശനം ബഹുമാനപ്പെട്ട നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് നിർവഹിച്ചു.

ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ വൈവിധ്യമാർന്ന ഉത്പന്നങ്ങളും ഭക്ഷണ വിഭവങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തുന്ന മേളയുടെ ലോഗോയും ടാഗ് ലൈനും തയാറാക്കാൻ സംഘടിപ്പിച്ച മത്സരത്തിൽ യഥാക്രമം പത്തനംതിട്ട സീതത്തോട് സ്വദേശിയായ നിതിൻ. എസും പാലക്കാട്‌ കുമ്പിടി സ്വദേശിയായ ഷിഹാബുദീൻ. ടിയും വിജയിച്ചു. “സ്വയം പര്യാപ്തതയുടെ ആഘോഷം “എന്നതാണ് ഷിഹാബുദ്ദീൻ തയാറാക്കിയ  കൊച്ചി സരസ് മേളയുടെ ടാഗ് ലൈൻ.

കലക്ടറേറ്റ് ഹാളിൽ സംഘടിപ്പിച്ച പ്രകാശനച്ചടങ്ങിൽ ബഹു. കുന്നത്തുനാട് എംഎൽഎ അഡ്വ.പി വി ശ്രീനിജൻ, ബഹു. വൈപ്പിൻ എംഎൽഎ ശ്രീ കെ. എൻ.ഉണ്ണികൃഷ്ണൻ, ബഹു കോതമംഗലം എംഎൽഎ ശ്രീ ആന്റണി ജോൺ, ബഹു. കൊച്ചിൻ കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽകുമാർ, ബഹു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌ ഐ.എ.എസ്, കുടുംബശ്രീ ജില്ലാമിഷൻ കോ- ഓർഡിനേറ്റർ ശ്രീമതി റജീന ടി.എം, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, കുടുംബശ്രീ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.