കൊച്ചി ദേശീയ സരസ് മേളയ്ക്ക് പരിസമാപ്തി

കൊച്ചി ദേശീയ സരസ് മേള പരിസമാപിച്ചു. ഡിസംബര്‍ 21ന് ആരംഭിച്ച മേള ജനത്തിരക്ക് മൂലം ജനുവരി രണ്ട് വരെ നീട്ടുകയായിരുന്നു. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിലെ പ്രധാന വേദിയിൽ ഡിസംബര്‍ 31ന് സംഘടിപ്പിച്ച സമാപന ചടങ്ങ് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പെൺകരുത്തിന്റെ മഹാപ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് അദ്ദേഹം പറഞ്ഞു.

സരസ് മേളയിൽ പങ്കെടുത്ത മികച്ച സംരംഭകർക്കുള്ള പുരസ്കാരങ്ങൾ മന്ത്രി സമ്മാനിച്ചു. മാധ്യമ പുരസ്കാരങ്ങളും മേളയുടെ സംഘാടനത്തിൽ പങ്കാളികളായവർക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഐ.എ.എസ് റിപ്പോർട്ട് അവതരിപ്പിച്ചു.

എം.എൽ.എ.മാരായ ടി.ജെ. വിനോദ്, പി.വി. ശ്രീനിജിൻ, കെ.എൻ. ഉണ്ണികൃഷ്ണൻ, തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സനും കുടുംബശ്രീ ഗവേർണിങ് ബോഡി അംഗവുമായ രമ സന്തോഷ്, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഐ. എ.എസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ പി.എം. ഷഫീഖ്,

കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ശ്രീകാന്ത്, സിഡിഎസ് ചെയർപേഴ്സൺമാർ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ കോ – ഓർഡിനേറ്റർ ടി.എം. റജീന നന്ദി പറഞ്ഞു.