ജൂണ്‍ 7,8.9 തീയതികളില്‍ കാസര്‍ഗോഡ് ജില്ലയിലെ പിലിക്കോട് സംഘടിപ്പിക്കുന്ന അരങ്ങ് സംസ്ഥാന കലോത്സവത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ‘കൊട്ടും വര’യും തെരുവോര ചിത്രരചന സംഘടിപ്പിച്ചു. കവയിത്രി സി.പി. ശുഭ പരിപാടിയുടെ ഉദ്ഘാടനം ചിത്രം വരച്ചുകൊണ്ട് നിര്‍വഹിച്ചു. വ്യത്യസ്ത ആശയങ്ങള്‍ പ്രതിപാദിച്ച് ചിത്രങ്ങള്‍ വരച്ച് നിരവധി പേര്‍ പരിപാടിയുടെ ഭാഗമായി.
കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡി. ഹരിദാസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സി.സി. നിഷാദ്, കാഞ്ഞങ്ങാട് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ കെ. സുജിനി, സൂര്യ ജാനകി, കുടുംബശ്രീ ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍, സി.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
അരങ്ങ് സംസ്ഥാനകലോത്സവത്തിന്റെ വിജയകരമായ സംഘാടനം ലക്ഷ്യമിട്ട് കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരുടെയും കുടുംബശ്രീ ഉദ്യോഗസ്ഥരുടെയും സംഗമവും ഇന്ന് സംഘടിപ്പിച്ചു. അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഡി.ഹരിദാസ് അധ്യക്ഷനായ സംഗമത്തിന്റെ ഉദ്ഘാടനം ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ നിര്‍വഹിച്ചു. അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ സി.എച്ച്. ഇക്ബാല്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സി.സി. നിഷാദ്, അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ മുനീറ, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ പ്രോഗ്രാം മേനേജര്‍ രേഷ്മ നന്ദിപറഞ്ഞു