ക്വിക്ക് സെര്‍വ് 16 നഗരങ്ങളില്‍ – വിളിക്കാം വിവിധ സേവനങ്ങള്‍ക്ക്

നഗരങ്ങളിലെ വീടുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ വിവിധ ജോലികള്‍ ചെയ്യുന്നതിന് പരിശീലനം നേടിയ കുടുബശ്രീയുടെ പ്രൊഫഷണല്‍ ടീമുകള്‍ ‘ക്വിക്ക് സെര്‍വ്’ സംസ്ഥാനത്തെ 16 നഗരങ്ങളില്‍ സജ്ജം. വീട്ടുജോലി, വയോജന- ശിശു പരിപാലനം, കിടപ്പുരോഗി പരിചരണം, കാര്‍ വാഷ് ഗൃഹ ശുചീകരണം എന്നിങ്ങനെയുള്ള വിവിധ ജോലികളാണ് ഇവര്‍ പ്രൊഫഷണല്‍ സമീപനത്തോടെ ചെയ്യുക.

ആധുനിക യന്ത്രങ്ങളുപയോഗിക്കാന്‍ പരിശീലനം നേടിയ ക്വിക്ക് സെര്‍വ് ടീമുകളുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 8ന് തിരുവനന്തപുരത്താണ് നടന്നത്. ടീമുകളിലെല്ലാമായി 300ലേറെപ്പേര്‍ അംഗങ്ങളായുണ്ട്.

👉ക്വിക്ക് സെര്‍വ് ടീമുകള്‍ ആരംഭിച്ച നഗരങ്ങളും ബന്ധപ്പെടേണ്ട നമ്പരുകളും

തിരുവനന്തപുരം

1. നെയ്യാറ്റിന്‍കര – 8547215197

2. തിരുവനന്തപുരം കോര്‍പ്പറേഷന്‍ – 8848455400 / 7012656760

ആലപ്പുഴ

3. കായംകുളം – 9526634480

4. ആലപ്പുഴ നഗരസഭ – 8848220645

കോട്ടയം

5. കോട്ടയം നഗരസഭ – 8281043868

എറണാകുളം

6. കളമശ്ശേരി – 8129124869

തൃശ്ശൂര്‍

7. ഗുരുവായൂര്‍ – 9544052463

8. ഇരിങ്ങാലക്കുട – 9037786583

9. ചാലക്കുടി – 8281036794

പാലക്കാട്

10. പാലക്കാട് നഗരസഭ – 9995775490

കോഴിക്കോട്

11. വടകര – 8075904709

കണ്ണൂര്‍

12. മട്ടന്നൂര്‍ – 9745214639

13. പയ്യന്നൂര്‍ – 8547262439

14. കൂത്തുപറമ്പ് – 9497300552

15. ആന്തൂര്‍ – 8075892695

കാസര്‍ഗോഡ്

16. നീലേശ്വരം – 9847000798 / 9746872398