ചലനം കണ്ണൂരും കോഴിക്കോടും വയനാടും

കുടുംബശ്രീ നഗര സി.ഡി.എസുകളിലെ ചെയര്‍പേഴ്സണ്‍മാര്‍ക്കും ഉപസമിതി കണ്‍വീനര്‍മാര്‍ക്കുമുള്ള കാര്യശേഷി വികസന ചതുര്‍ദിന പരിശീലന പരിപാടി കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളില്‍ സംഘടിപ്പിച്ചു. ചലനം കണ്ണൂർ ക്യാമ്പ് കാനായി യമുനാതീരത്ത് നവംബർ 28 മുതൽ ഡിസംബർ 1 വരെ സംഘടിപ്പിച്ചു. കല്യാശേരി നിയോജക മണ്ഡലം എംഎൽഎ എം. വിജിൻ ഉദ്ഘാടനം നിർവഹിച്ചു. 

ഉപസമിതി കൺവീനർമാർ, അക്കൗണ്ടൻ്റ്മാർ, കമ്മ്യൂണിറ്റി ഓർഗനൈസർമാർ, എന്നിവരുൾപ്പെടെ എൺപതോളം പേർ പരിശീലനത്തിൻ്റെ ഭാഗമായി. ഡിസംബര്‍ 4 മുതല്‍ 7 വരെ കൊളഗപ്പാറ സണ്‍ബേര്‍ഡ് ഗാര്‍ഡന്‍ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച വയനാട് ജില്ലയിലെ ക്യാമ്പിന്റെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ. സുബ്രഹ്‌മണ്യന്‍ , സംസ്ഥാന മിഷന്‍ മാനേജര്‍ ബീന, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ റെജീന വി.കെ, സെലീന കെ.എം, ട്രെയിനിങ് ടീം കോര്‍ ടീം അംഗങ്ങള്‍, പി.എം.എ.വൈ സോഷ്യല്‍ ഡെവലപ്പ്‌മെന്റ് സ്‌പെഷ്യലിസ്റ്റുകള്‍, സിറ്റി മിഷന്‍ മാനേജര്‍മാര്‍, കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍, വയനാട് ജില്ലയിലെ 4 നഗരസഭകളിലെ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, ഉപസമിതി കണ്‍വീനര്‍മാര്‍ ഉള്‍പ്പെടെ 45 ഓളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ഡെപ്യൂട്ടി കളക്ടര്‍ ദേവകി ക്യാമ്പ് സന്ദര്‍ശിച്ചു.
കോഴിക്കോട് ജില്ലയിലെ ചലനം പരീശീലന പരിപാടി ഡിസംബര്‍ 5 മുതല്‍ 8 വരെ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലാണ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വ്വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ സിന്ധു. ആര്‍ അദ്ധ്യക്ഷത വഹിച്ചു.കുടുംബശ്രീ ഗവേണിംഗ് ബോഡി എക്‌സിക്യൂട്ടീവ് അംഗം കെ.കെ. ലതിക മുഖ്യാതിഥിയായി. കുടുംബശ്രീ അര്‍ബന്‍ പ്രോഗ്രാം ഓഫീസര്‍ ജഹാംഗീര്‍. എസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ബീന എന്നിവര്‍ വിവിധ ദിവസങ്ങളില്‍ ക്യാമ്പിന്റെ ഭാഗമായി. 12 സിഡിഎസുകളില്‍ നിന്നായി 72 സിഡിഎസ് ഭാരവാഹികളും 11 അക്കൗണ്ടന്റുമാരും ഉള്‍പ്പെടെ 107 പേര്‍ പരിശീലനത്തിന്റെ ഭാഗമായി പരിശീലനാര്‍ത്ഥികള്‍ക്കു വേണ്ടി പ്രത്യേക ബൂട്ട് ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം വടകര ആര്‍.ഡി.ഒ ബിജു.സി. നിര്‍വ്വഹിച്ചു. സി.ഡി.എസുകള്‍ക്കുള്ള അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു.