ചലനം ജില്ലാതല മെന്ററിങ് ക്യാമ്പ് പാലക്കാട് സംഘടിപ്പിച്ചു

നഗര സി.ഡി.എസുകളിലെ കുടുംബശ്രീ സംഘടനാ സംവിധാനത്തിലെ ഭാരവാഹികള്‍ക്ക് വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ പരിചയപ്പെടുത്തുക, ചലനം, ചുവട് ആദ്യഘട്ട പരിശീലനങ്ങളുടെ നേട്ടങ്ങള്‍ വിലയിരുത്തുക, സി.ഡി.എസുകളുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിഷയാധിഷ്ഠിത ആക്ഷന്‍ പ്ലാന്‍ തയാറാക്കുക എന്നിവയാണ് സംസ്ഥാനമൊട്ടാകെ നടത്തുന്ന ഈ ക്യാമ്പിന്റെ ലക്ഷ്യം. 

നവംബര്‍ 7 മുതല്‍ 10 വരെയായിരുന്നു ക്യാമ്പ്. മുണ്ടൂര്‍ ഐ.ആര്‍.ടി.സി യില്‍ പാലക്കാട് നഗരസഭാ ചെയര്‍ പേഴ്‌സണ്‍ പ്രിയ അജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുണ്ടൂര്‍ സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ രാധാഭായ് ടി അദ്ധ്യക്ഷയായ ചടങ്ങില്‍ ഒറ്റപ്പാലം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജാനകി ദേവി മുഖ്യാതിഥി ആയിരുന്നു. കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. കെ. ചന്ദ്രദാസ്, സംസ്ഥാന മിഷന്‍ മാനേജര്‍ ബീന. ഇ, പാലക്കാട് സൗത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ റീത്ത എന്നിവര്‍ സംസാരിച്ചു.