ചലനം തുടരുന്നു…

കുടുംബശ്രീ നഗര സി.ഡി.എസുകളിലെ ചെയര്‍പേഴ്സണ്‍മാര്‍ക്കും ഉപസമിതി കണ്‍വീനര്‍മാര്‍ക്കുമുള്ള കാര്യശേഷി വികസന ചതുര്‍ദിന പരിശീലന പരിപാടി, ചലനം മെന്ററിങ് ക്യാമ്പ് തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിലും സംഘടിപ്പിച്ചു.

ഇടുക്കി ജില്ലാതല പരിശീലന ക്യാമ്പ് നവംബര്‍ 21 മുതല്‍ 24 വരെ നാരകക്കാനം ലൗ ഹില്‍സ് റിസോര്‍ട്ടില്‍ വെച്ചു നടന്നു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍  ആശാമോള്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ബീന ക്യാമ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ചു. സിറ്റി മിഷന്‍ മാനേജര്‍മാരായ മനു സോമന്‍, രഞ്ജിത് പി.സി, അനൂപ് സി.എ, ടോണി ജോസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. അന്‍പതോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

മരിയാറാണി കണ്‍വെന്‍ഷന്‍ സെന്ററില്‍ നവംബര്‍ 27 മുതല്‍ 30 വരെ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലയിലെ മെന്ററിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് നിര്‍വഹിച്ചു. കുടുംബശ്രീ അര്‍ബന്‍ പ്രോഗ്രാം ഓഫീസര്‍ ജഹാംഗീര്‍. എസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ബീന, തിരുവനന്തപുരം ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. ബി. ശ്രീജിത്ത്, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ശ്രീലത, വാഹിദ തുടങ്ങിയവര്‍  ആശംസകള്‍  അറിയിച്ചു. പരിശീലനാര്‍ത്ഥികള്‍ക്കു വേണ്ടി പ്രത്യേക ബൂട്ട് ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു. 77 പേര്‍ പരിശീലനത്തിന്റെ ഭാഗമായി.

കോട്ടയം ജില്ലയുടെ പരിശീലനവും നവംബര്‍ 27 മുതല്‍ 30 വരെയായിരുന്നു. ഏറ്റുമാനൂര്‍ കാസാ മരിയ സെന്ററില്‍ സംഘടിപ്പിച്ച പരിശീലനത്തില്‍ സംസ്ഥാന മിഷന്‍ പ്രതിനിധികള്‍, സിറ്റിമിഷന്‍ മാനേജര്‍മാര്‍ എന്നിവരുള്‍പ്പെടെ അറുപതോളം പേര്‍ ഭാഗമായി.