നഗര കുടുംബശ്രീ സിഡിഎസ്സുകളുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള ചലനം 2023 മെന്ററിങ് ക്യാമ്പ് എറണാകുളം ജില്ലയിൽ നവംബർ 14 മുതൽ 17 വരെ സംഘടിപ്പിച്ചു.
എടത്തല, ശാന്തിഗിരി റിട്രീറ്റ് സെന്ററിൽ ആരംഭിച്ച ക്യാമ്പ് ജില്ലാ പ്ലാനിങ് ഓഫീസർ ഫാത്തിമ പി.എ ഉദ്ഘാടനം ചെയ്തു . കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റജീന ടി എം അധ്യക്ഷത വഹിച്ചു.
പെരുമ്പാവൂർ സി.ഡി. എസ് ചെയർപേഴ്സൺ ജാസ്മിൻ ബഷീർ, ആലുവ സി.ഡി.എസ് ചെയർപേഴ്സൺ ലളിത ഗണേശൻ, ദേശീയ നഗര ഉപജീവന ദൗത്യം സിറ്റി മിഷൻ മാനേജർ മിഥുൻ ജവഹർ, ചലനം ട്രെയിനിങ് കോർ ടീം അംഗം ജയൻ പൂക്കാട് എന്നിവർ സംസാരിച്ചു.
ജില്ലയിലെ ഇരുപത് നഗര സി.ഡി.എസ് ചെയർപേഴ്സന്മാരും ഉപസമിതി കൺവീനർമാരും ജില്ലയിലെ പ്രോഗ്രാം മാനേജർമാർ, സിറ്റി മിഷൻ മാനേജർമാർ, കമ്മ്യൂണിറ്റി ഓർഗനൈസർമാർ, സി.ഡി എസ് അക്കൗണ്ടന്റുമാർ എന്നിവരുൾപ്പെടെ 180 പേർ പരിശീലനത്തിൽ പങ്കെടുത്തു.