ചലനം 2023 മെന്ററിങ് ക്യാമ്പ് പത്തനംതിട്ടയിൽ സംഘടിപ്പിച്ചു

നഗര കുടുംബശ്രീ സിഡിഎസ്സുകളുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള ചലനം ജില്ലാതല മെന്ററിങ് ക്യാമ്പ് പത്തനംതിട്ടയിൽ നവംബർ 13 മുതൽ 16 വരെ സംഘടിപ്പിച്ചു. കുന്നന്താനം സിയോൻ റിട്രീറ്റ് സെന്ററിൽ കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ ആദില ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. 

പത്തനംതിട്ട, അടൂർ, പന്തളം, തിരുവല്ല നഗരസഭകളിലെ കുടുംബശ്രീ സി.ഡി. എസ് ചെയർപേഴ്സൺമാരും ഉപസമിതി കൺവീനർമാരുമാണ് പരിശീലനത്തിൽ പങ്കെടുത്തത്. 

ഉദ്ഘാടന ചടങ്ങിൽ കുന്നന്താനം സി.ഡി.എസ് ചെയർപേഴ്സൺ രഞ്ജിനി അജിത് അധ്യക്ഷയായി. കുടുംബശ്രീ സംസ്ഥാന മിഷൻ മാനേജർ ബീന, സിറ്റി മിഷൻ മാനേജർമാരായ അജിത് കുമാർ. എം, അജിത്. എസ്, സുനിത. വി, ട്രെയിനിങ് കോർ ടീം അംഗങ്ങളായ സീമ, അനിൽ എന്നിവർ സംസാരിച്ചു.