കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന് കീഴിലുള്ള ബഡ്‌സ് സ്ഥാപനങ്ങളിലെ പരിശീലനാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും തയാറാക്കുന്ന നോട്ട്ബുക്കും പേനയും ഫയല്‍ ഫോള്‍ഡറും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ക്ക് വിപണനാവസരമൊരുക്കിയ ‘ഇതള്‍ ട്രേഡ് ഫെയറിന്’ മികച്ച സ്വീകാര്യത. ജില്ലയിലെ ബഡ്‌സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരും രക്ഷിതാക്കളും തയാറാക്കുന്ന ഉത്പന്നങ്ങള്‍ 2022 മുതലാണ് ‘ഇതള്‍’ ബ്രാന്‍ഡില്‍ പുറത്തിറക്കി തുടങ്ങിയത്.
കിന്‍ഫ്രാ പാര്‍ക്കില്‍ ടാറ്റ എല്‍ക്‌സിയില്‍ സംഘടിപ്പിച്ച ഫെസ്റ്റിലൂടെ 8100 രൂപയുടെ വിറ്റുവരവാണ് ആകെയുണ്ടായത്. 14 ബഡ്‌സ് സ്ഥാപനങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ വിപണനത്തിന് എത്തിച്ചിരുന്നു.