കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തു വരെ സംഘടിപ്പിക്കുന്ന ‘തിരികെ സ്കൂളില്‍’ സംസ്ഥാനതല ക്യാമ്പെയ്ന്‍റെ ഭാഗമായി തയ്യാറാക്കിയ കൈപ്പുസ്തകം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു. ക്യാമ്പെയ്ന്‍റെ ഭാഗമായി സംസ്ഥാന ജില്ലാ ബ്ളോക്ക് സി.ഡി.എസ്തല പരിശീലന പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കു വേണ്ടിയാണ് കൈപ്പുസ്തകം. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ്, പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ എച്ച്.ദിനേശന്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, പ്ളാനിങ്ങ് ബോര്‍ഡ് അംഗങ്ങളായ പ്രഫ.ജിജു.പി.അലക്സ്, ജോസഫൈന്‍.ജെ, കുടുംബശ്രീ ഡയറക്ടര്‍ അനില്‍.പി.ആന്‍റണി, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ രതീഷ് കുമാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ്.സി.സി എന്നിവര്‍ പങ്കെടുത്തു.