തൃശ്ശൂര്‍ പൂരം ആഘോഷമാക്കാന്‍ കുടുംബശ്രീയും 

ഇത്തവണത്തെ തൃശ്ശൂര്‍ പൂരത്തിന് എത്തുന്നവര്‍ക്ക് കുടുംബശ്രീയുടെ വിശ്വാസ്യതയാര്‍ന്ന ഉത്പന്നങ്ങള്‍ ലഭ്യമാക്കി വിപണന സ്റ്റാളിന് തുടക്കം. പൂരം എക്സിബിഷനിലാണ് കുടുംബശ്രീ വിപണന സ്റ്റാളും ഒരുക്കിയിരിക്കുന്നത്.

തൃശ്ശൂര്‍ ജില്ലയിലെ 50ലേറെ സംരംഭകര്‍ ഉദ്പാദിപ്പിക്കുന്ന കരകൗശല വസ്തുക്കള്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍, മസാലകള്‍, ചെറുധാന്യ വിഭവങ്ങള്‍, ടോയ്ലറ്ററീസ്, ബാഗുകള്‍, തുണിത്തരങ്ങള്‍ എന്നിങ്ങനെ 200ല്‍ പരം ഉത്പന്നങ്ങളാണ് വിപണനത്തിന് എത്തിച്ചിരിക്കുന്നത്.

കുടുംബശ്രീ സ്റ്റാളിന്റെ ഉദ്ഘാടനം കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. കവിത. എ ഏപ്രിൽ 16ന് നടന്ന ചടങ്ങിൽ നിര്‍വഹിച്ചു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ നിര്‍മ്മല്‍ എ.സി, പ്രസാദ് കെ.കെ, സിജു കുമാര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ശോഭു നാരായണന്‍, ആദര്‍ശ് പി. ദയാല്‍, വിജയകൃഷ്ണന്‍. ആര്‍, സിതാര കെ.ജെ, ലൈവ്ലിഹുഡ് ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ എം.ഇ.സിമാര്‍, കുടുംബശ്രീ സംരംഭകര്‍, അയല്‍ക്കൂട്ടാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.