നയീചേതന 2.0 – പോസ്റ്റർ പ്രകാശനം നിർവഹിച്ചു

ലിംഗവിവേചനത്തിനും ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കുമെതിരേ ദേശീയ വ്യാപകമായി നടന്നുവരുന്ന നയീചേതന 2.0 ജെൻഡർ ക്യാമ്പയിന്റെ ഭാഗമായുള്ള ആഴ്ചതോറും നൽകിവരുന്ന പ്രചരണ പോസ്റ്ററുകളുടെ പ്രകാശനം എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ജാഫർ മാലിക് ഐ.എ.എസ് ഇന്ന് നിർവഹിച്ചു. കുടുംബശ്രീ ഡയറക്ടർ ശ്രീമതി ബിന്ദു കെ.എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  
ക്യാമ്പയിൻ്റെ ഭാഗമായി കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസ് കേന്ദ്രീകരിച്ച്  പോഷ് ആക്ട് – ജോലിസ്ഥലത്ത് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക പീഡനം (തടയൽ, നിരോധനം, പരിഹാരം) നിയമം – സംബന്ധിച്ചുള്ള ക്ലാസ്സ് നൽകിയിരുന്നു. കൂടാതെ  ലിംഗാധിഷ്ഠിത അതിക്രമങ്ങളെക്കുറിച്ചും സ്ത്രീ സൗഹൃദ നിയമങ്ങളെക്കുറിച്ചുമുള്ള അവബോധ ക്ലാസ് സംസ്ഥാന മിഷൻ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങളും നടപ്പിലാക്കും.  
കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നയീചേതന 2.0 ക്യാമ്പയിൻ വിവിധ പരിപാടികളോടെ പുരോഗമിക്കുകയാണ്.