നിങ്ങള്‍ക്കും എഴുതാം കുടുംബശ്രീ വിജയകഥകള്‍

അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് സ്വന്തം വിജയകഥകളോ മറ്റു അയല്‍ക്കൂട്ട അംഗങ്ങളുടെ കുടുംബശ്രീ വഴിയുള്ള വിജയാനുഭവങ്ങളോ എഴുതാൻ അവസരം. കുടുംബശ്രീ അയല്‍ക്കൂട്ടത്തിന്റെ ഭാഗമായതിന് ശേഷം ജീവിതത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ കേന്ദ്രീകരിച്ചാകണം ലേഖനം.

കുടുംബശ്രീയുടെ വെബ്‌സൈറ്റില്‍ ടുഡേസ് സ്റ്റോറി എന്ന വിഭാഗത്തില്‍ ഇങ്ങനെ ലഭിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്. ജില്ല, സി.ഡി.എസ്, അയല്‍ക്കൂട്ടം ഇങ്ങനെ അടിസ്ഥാന വിവരങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തേണ്ടതാണ്.

ലേഖനവും ആവശ്യമായ ഫോട്ടോകളും prteamkshreeho1@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കാം.

ടുഡേസ് സ്‌റ്റോറി വായിക്കാന്‍ – Today-Story