നൂറാങ്ക് കണ്ടറിയാന്‍ സ്വീഡിഷ് സംഘവും

തിരുനെല്ലിയിലെ ഈ പൈതൃക കിഴങ്ങ് സംരക്ഷണ കേന്ദ്രം സന്ദര്‍ശിക്കാനുള്ള അവസരം ആരും പാഴാക്കരുതേ..

180ല്‍ പരം കിഴങ്ങുവര്‍ഗ്ഗങ്ങള്‍ സംരക്ഷിക്കുന്ന വയനാട്ടിലെ തിരുനെല്ലിയിലെ ‘നൂറാങ്ക്’ പൈതൃക കിഴങ്ങ് സംരക്ഷണ കേന്ദ്രം സന്ദര്‍ശിക്കാന്‍ സ്വീഡിഷ് സംഘവും. നൂറാങ്ക് തിറ്ഗലെ എന്ന പേരില്‍ ഈ മാസം ഒന്നാം തീയതി മുതല്‍ ഡിസംബര്‍ 31 വരെയാണ് സഞ്ചാരികള്‍ക്ക് നൂറാങ്ക് സന്ദര്‍ശിക്കാന്‍ അവസരമൊരുക്കിയത്.

സ്വീഡനില്‍ നിന്നെത്തിയ സൈക്കിള്‍ സഞ്ചാരികളായ 21 അംഗ ടീമാണ് നവംബര്‍ നാലിന് നൂറാങ്ക് സന്ദര്‍ശിച്ചത്. മൂന്ന് മണിക്കൂറോളം ഇവിടെ ഇവര്‍ ചെലവഴിക്കുകയും ചെയ്തു.

വയനാട് തിരുനെല്ലിയില്‍ കുടുംബശ്രീ മുഖേന നടത്തുന്ന ആദിവാസി പ്രത്യേക പദ്ധതിയുടെ ഭാഗമായി ഇരുമ്പുപാലം ഊരിലെ വെട്ട കുറുമ വിഭാഗത്തിലെ കുടുംബശ്രീ അംഗങ്ങളായ പത്ത് സ്ത്രീകള്‍ ചേര്‍ന്നാണ് നൂറാങ്ക് നടത്തുന്നത്. സന്ദര്‍ശകര്‍ക്കായി കിഴങ്ങുകള്‍ കൊണ്ടുള്ള പായസവും ഭക്ഷ്യയോഗ്യമായ വ്യത്യസ്ത ഇനം ഇലവര്‍ഗ്ഗങ്ങളും ഒരുക്കിയിട്ടുണ്ട്.

രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ ഇവിടെ സന്ദര്‍ശനം നടത്താനാകും. പ്രവേശനം പാസ് മൂലമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895303504