പരിശീലനം സംഘടിപ്പിച്ചു

കുടുംബശ്രീയില്‍ പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥര്‍ക്കുള്ള ജനറല്‍ ഓറിയെന്റേഷന്‍ ഫെബ്രുവരി 22,23,24 തീയതികളില്‍ തൃശ്ശൂരില്‍ കില ക്യാമ്പസില്‍ സംഘടിപ്പിച്ചു. കുടുംബശ്രീ എക്‌സിസിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് ഉദ്ഘാടനം നിര്‍വഹിച്ചു.

കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ പ്രാധാന്യം, പ്രവര്‍ത്തന രീതിശാസ്ത്രം, കുടുംബശ്രീയും മൈക്രോ ഫിനാന്‍സും, കുടുംബശ്രീയും സാമൂഹ്യ വികസനവും, കുടുംബശ്രീയും ഉപജീവന സാധ്യതകളും, പട്ടികവര്‍ഗ്ഗ മേഖലയിലെ പ്രത്യേക ഇടപെടപെടലുകളുടെ പ്രാധാന്യം, ഉദ്യോഗസ്ഥരുടെ ചുമതലകള്‍, സമീപനം രീതിശാസ്ത്രം, നീതിയും തുല്യതയും ഉറപ്പ് വരുത്തുന്നതിന് കുടുംബശ്രീ ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങള്‍, വൈജ്ഞാനിക തൊഴില്‍ സാധ്യതകളും നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളും, നഗര വികസന പ്രവര്‍ത്തനങ്ങളും കുടുംബശ്രീയും എന്നീ വിഷയങ്ങളില്‍ ആയിരുന്നു പരിശീലനം.

കിലയുമായി സഹകരിച്ച് നടത്തിയ പരിശീലനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. കവിത, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ നിഷാദ് സി.സി, അബ്ദുള്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ബി. ശ്രീജിത്ത്, ജഹാംഗീര്‍. എസ്, മനോജ് ബി.എസ്, സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ അനീഷ് കുമാര്‍, സിന്ധു. വി, അബ്ദുള്‍ ബഷീര്‍, അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ അപ്പു ബി.സി, രതീഷ്. എസ്, യംഗ് പ്രൊഫഷണല്‍ സുധീഷ് അട്ടപ്പാടി, പരിശീലന ടീം അംഗം അനിയന്‍ കുഞ്ഞ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്തു.