പറന്ന് പറന്ന് അവര്‍ ബാംഗ്ലൂരില്

രാവിലെ മുതല്‍ വൈകുന്നേരം വരെ നീളുന്ന ജോലിയോ കുടുംബ പ്രാരാബ്ധങ്ങളോ ഒന്നും തന്നെ നെഞ്ചോട് ചേര്‍ത്ത് വച്ച വിമാനയാത്രയെന്ന ചിരകാല സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിന് അവര്‍ക്ക് തടസ്സമായില്ല. മലപ്പുറം ജില്ലയിലെ സിവില്‍സ്റ്റേഷന്‍ പരിസരത്തെ കുടുംബശ്രീ ക്യാന്റീന്‍ പ്രവര്‍ത്തിപ്പിക്കുന്ന 35ഓളം അയല്‍ക്കൂട്ടാംഗങ്ങള്‍ ഒക്ടോബര്‍ 14 ന്‌ രാവിലെ ഏഴിന് കരിപ്പൂരില്‍ നിന്ന് ബാംഗ്ലൂരിലേക്ക് വിമാനച്ചിറകേറി പറന്നുയര്‍ന്നു.

എട്ടരയോടെ ബാംഗ്ലൂരിലെത്തിയ സംഘം അവിടെയുള്ള വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. തുടര്‍ന്ന് ബസ് മാര്‍ഗ്ഗം നാട്ടിലേക്ക് തിരികെയുമെത്തി.