കുടുംബശ്രീ അയൽക്കൂട്ട, ഓക്സിലറി അംഗങ്ങളുടെ സംസ്ഥാന കലോത്സവം ‘അരങ്ങി’ൻ്റെ തരംഗം ഫ്ലാഷ് മോബിലൂടെ നാട്ടിലെങ്ങും എത്തിച്ച് ആതിഥേയരായ കാസർഗോഡ്. ജൂൺ 7,8,9 തീയതികളിൽ പിലിക്കോട്ടെ കാലിക്കടവിൽ നടക്കുന്ന കലോത്സവത്തിൻ്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച ഫ്ലാഷ് മോബ് തൃക്കരിപ്പൂരിലാണ് ആരംഭിച്ചത്.
വമ്പിച്ച സ്വീകാര്യതയോടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയ ശേഷം പള്ളിക്കരയിൽ സമാപിച്ചു.
തൃക്കരിപ്പൂരിൽ ഫ്ലാഷ് മോബ് പര്യടനത്തിൻ്റെ ഉദ്ഘാടനം വലിയ പറമ്പ പഞ്ചായത്ത് പ്രസിഡൻ്റ് വി.വി. സജീവൻ നിർവഹിച്ചു. തൃക്കരിപ്പൂർ ചെയർപേഴ്സൺ എം. മാലതി അധ്യക്ഷയായി. കുടുംബശ്രീ അസിസ്റ്റൻറ് ജില്ലാ മിഷൻ കോർഡിനേറ്റർ ഡി. ഹരിദാസ് സ്വാഗതവും പറഞ്ഞു. വി.വി. രജിന, ടി. ഷിജിത, എം. ഉഷ, ഇ. ശോഭന എന്നിവർ ഫ്ലാഷ് മോബിന് നേതൃത്വം നൽകി.