ബഡ്സ്  സ്കൂൾ വിദ്യാർത്ഥിനിക്ക് ഉജ്ജ്വല ബാല്യം പുരസ്ക്കാരം

സംസ്ഥാന സർക്കാരിൻ്റെ ‘ ഉജ്ജ്വല ബാല്യം ‘ പുരസ്ക്കാരം മലപ്പുറം തിരൂർ ബഡ്സ് സ്കൂളിലെ ഹന്ന ജഹൗറയ്ക്ക്. 

ശിശുദിനാഘോഷത്തോടനുബന്ധിച്ച് നവംബർ 14ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഹന്ന പുരസ്ക്കാരം ഏറ്റുവാങ്ങി. കലാ കായികമേഖലയിൽ മികവ് തെളിയിച്ചിട്ടുളള ഹന്ന ചെറിയമുണ്ടം ഇരിങ്ങാവൂർ കൂർമ്മത്ത് വീട്ടിൽ ബഷീർ – മൈമുന ദമ്പതികളുടെ മകളാണ്. 

ഗോവയിൽ 2024 ജനുവരിയിൽ സംഘടിപ്പിക്കുന്ന സ്പെഷ്യൽ ഒളിംപിക്സിൽ ബാഡ്മിന്റണിൽ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. എല്ലാ പിന്തുണയുമായി ബഡ്സ് സ്കൂളിലെ അധ്യാപിക പി. ഷൈജയുമുണ്ട്.