മഞ്ചേശ്വരത്ത് കന്നഡ മേഖലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി മഹാസംഗമം സംഘടിപ്പിച്ചു

കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കന്നഡ സ്‌പെഷ്യല്‍ പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 13ന്

മഞ്ചേശ്വരത്ത് കന്നഡ മേഖലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി മഹാസംഗമം സംഘടിപ്പിച്ചു. ‘സ്പൂര്‍ത്തിയ ചിലുമേ – 2024’ (സ്പ്രിങ് ഓഫ് ഇന്‍സ്പിരേഷന്‍) സംഗമം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.

അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമത്തോടനുബന്ധിച്ച് ജെന്‍ഡര്‍ ക്ലാസ്സ്, വടംവലി മത്സരം, വിനോദ പരിപാടികള്‍ എന്നിവയുമുണ്ടായിരുന്നു. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലവീന മൊണ്ടേറോ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഹരിദാസ്. ഡി സ്വാഗതവും മഞ്ചേശ്വരം സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജയശ്രീ നന്ദിയും പറഞ്ഞു.