3200 ഒഴിവുകള്‍, രജിസ്‌ട്രേഷന്‍ സൗജന്യം
കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനും പൊന്നാനി നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ ജോബ് മേള ഫെബ്രുവരി 10 ശനിയാഴ്ച പൊന്നാനി എം.ഇ.എസ് കോളേജില്‍. രാവിലെ 9 മുതല്‍ 3 മണിവരെ സംഘടിപ്പിക്കുന്ന മേളയില്‍ പത്താംക്ലാസ് മുതല്‍ യോഗ്യതയുള്ള 18നും 45നും ഇടയില്‍ പ്രായമുള്ള തൊഴിലന്വേഷകര്‍ക്ക് പങ്കെടുക്കാം.
55 കമ്പനികളോളം ഭാഗമാകുന്ന മേളയില്‍ 3200 ഒഴിവുകളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യമാണ് ഒരുക്കുക. രജിസ്‌ട്രേഷന്‍ തീര്‍ത്തും സൗജന്യം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1) ഒരു ഉദ്യോഗാര്‍ത്ഥിക്ക് പരമാവധി 5 കമ്പനികളുടെ ഇന്റര്‍വ്യൂ മാത്രമേ അനുവദിക്കുകയുള്ളൂ
2) ഉദ്യോഗാര്‍ത്ഥികള്‍ ജോബ് മേളക്ക് വരുമ്പോള്‍ ബയോഡാറ്റ (5 കോപ്പി), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍, ജോലി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (5 കോപ്പി) എന്നിവ നിര്‍ബന്ധമായും കൊണ്ടുവരണം.
ഒഴിവുകള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക