മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ കുടുംബശ്രീ ഫുഡ്‌കോര്‍ട്ട് സന്ദര്‍ശിച്ചു

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ കേരളീയത്തിന്റെ ഭാഗമായി കനകക്കുന്നില്‍ സംഘടിപ്പിച്ചുവരുന്ന കുടുംബശ്രീ ഫുഡ്കോര്‍ട്ട് നവംബര്‍ ഏഴിന് സന്ദര്‍ശിച്ചു.

മലയാളി അടുക്കള എന്ന പേരിട്ട ഫുഡ്കോര്‍ട്ടില്‍ 14 ജില്ലകളിലെയും പ്രാദേശിക രുചിവൈവിധ്യങ്ങള്‍ അനുഭവിച്ചറിയാനുള്ള അവസരമാണൊരുക്കിയിരിക്കുന്നത്. ആവശ്യമായ തുക നല്‍കി കൂപ്പണ്‍ എടുത്ത് സ്റ്റാളുകളില്‍ നിന്നും ഇഷ്ടഭക്ഷണം വാങ്ങിക്കഴിക്കാവുന്ന രീതിയിലാണ് കുടുംബശ്രീ ഫുഡ്കോര്‍ട്ട് സജ്ജീകരിച്ചിരിക്കുന്നത്.