കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റുമാര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടിയ റിഫ്ളക്ടോ 24ന് തുടക്കമായി. ആദ്യ ബാച്ചിന്റെ പരിശീലനം തൃശ്ശൂരിലെ മുളങ്കുന്നത്തുകാവിലുള്ള കില ക്യാമ്പസില്‍ 15,16 തീയതികളിൽ സംഘടിപ്പിച്ചു.
സി.ഡി.എസുകളുടെ ഫിനാന്‍സ് മാനേജ്മെന്റ്, ഫയല്‍ മാനേജ്മെന്റ്, കുടുംബശ്രീ സംഘടനാ സംവിധാനവും അക്കൗണ്ട്ന്റും, സമീപന രീതി, മൈക്രോ ഫിനാന്‍സ് ആക്ടിവിറ്റീസ് എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വേണ്ടിയുള്ള സെഷനുകളാണ് രണ്ടുദിവസത്തെ പരിശീലനത്തില്‍ ഉള്‍ ക്കൊള്ളിച്ചിരിക്കുന്നത്.
പരിശീലനത്തിന്റെ ഉദ്ഘാടനം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. കില അസിസ്റ്റന്റ് ഡയറക്ടര്‍ അമൃത അധ്യക്ഷയായി. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സ്വാഗതവും സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ബഷീര്‍ നന്ദിയും പറഞ്ഞു.
ഇടുക്കി, കൊല്ലം ജില്ലകളില്‍ നിന്നായി 111 അക്കൗണ്ടന്റുമാര്‍ ആദ്യ ബാച്ച് പരിശീലനത്തിന്റെ ഭാഗമായി. കുടുംബശ്രീ ഉദ്യോഗസ്ഥര്‍ക്കൊപ്പം പരിശീലന ടീം അംഗങ്ങളായ രാജേശ്വരി, സംഗീത ശക്തി, അജിത ഷാജി, ജെസ്സി, അനിത എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. 8 ബാച്ചുകളിലായി 1070 അക്കൗണ്ടന്റുമാര്‍ക്ക് റിഫ്ളക്ടോ 24 മുഖേന പരിശീലനം നല്‍കും.