വനിതാ ദിനത്തില്‍ സ്വന്തമാക്കിയ സുവര്‍ണ്ണനേട്ടം മറക്കില്ല ഈ 16 പേര്

രാഷ്ട്രപതി ഭവനും അമൃത് ഉദ്യാനവും അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സന്ദര്‍ശിക്കാനായതിന്റെ സന്തോഷത്തിലാണ് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള 16 കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍. അമൃത് ഉദ്യാനവും രാഷ്ട്രപതി ഭവനും പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിനായി തുറന്നു കൊടുക്കുന്നതിനോട് അനുബന്ധിച്ച് രാജ്യത്തെ എല്ലാ സംസ്ഥാങ്ങളിലെയും കേന്ദ്രഭരണ പ്രദേശത്തേയും വനിതാ സ്വയം സഹായ സംഘ പ്രവര്‍ത്തകര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയതിന്റെ ഭാഗമായാണ് ഇവരുടെ ഡല്‍ഹി സന്ദര്‍ശനം.

കഴിഞ്ഞ വര്‍ഷം മുതലാണ് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ പിന്നോക്ക വിഭാഗമായ പട്ടികവര്‍ഗ്ഗ, പട്ടികജാതി വിഭാഗത്തിലെ സ്ത്രീകളെ രാഷ്ട്രപതിഭവന്‍, അമൃത് ഉദ്യാന്‍ സന്ദര്‍ശനത്തിന് തെരെഞ്ഞെടുത്തു തുടങ്ങിയത്. അന്ന് സി.ഡി.എസ് നേതൃത്വനിരയിലെ 15 വനിതകളെ ഡല്‍ഹി സന്ദര്‍ശനത്തിനായി കുടുംബശ്രീ കൊണ്ടുപോയിരുന്നു. ഈ വര്‍ഷം പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ 15 പേരെയും പട്ടികജാതി വിഭാഗത്തിലെ ഒരാളെയുമാണ് സന്ദര്‍ശനത്തിനായി തെരഞ്ഞെടുത്തത്. ഏഴിന് ഡല്‍ഹിയിലെത്തിയ സംഘം കുത്തബ് മിനാര്‍, റെഡ് ഫോര്‍ട്ട്, രാജ്ഘട്ട്, ഇന്ത്യാ ഗേറ്റ്, ബിര്‍ള മന്ദിര്‍, കേരള ഭവന്‍ എന്നിവയും സന്ദര്‍ശിച്ചിരുന്നു.

ഡല്‍ഹി സന്ദര്‍ശനത്തിനെത്തിയ അയല്‍ക്കൂട്ടാംഗങ്ങള്‍

കാസര്‍ഗോഡ്

1. തങ്കമണി. പി (ദര്‍ശന അയല്‍ക്കൂട്ടം, കിനാനൂര്‍ കരിന്തളം പഞ്ചായത്ത്)

കണ്ണൂര്‍

2. സിനി സി.കെ (വന്ദനം, ആറളം)

കോഴിക്കോട്

3. വിനീത പി.കെ (കോട്ടൂര്‍ പഞ്ചായത്ത്)

മലപ്പുറം

4. വത്സല പി.സി (ആശ്വാസ്, മമ്പാട്)

വയനാട്

5. സിന്ധു. കെ. കെ (ദേവിക അയല്‍ക്കൂട്ടം, തിരുനെല്ലി പഞ്ചായത്ത്)

6. സജിത. എ. ജെ (തെന്നല്‍, പനമരം)

പാലക്കാട്

7. രാധ. എം (അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്ത്)

8. വനിത. എം (ധനശ്രീ, പട്ടഞ്ചേരി)

9. ബിന്ദു. കെ (അനാമിക അയല്‍ക്കൂട്ടം, പെരിങ്ങോട്ടു കുറിച്ചി സി.ഡി.എസ് ചെയര്‍പേഴ്സണ്‍)

തൃശ്ശൂര്‍

10. അനിത. എം.എം (ആവണി, പുത്തൂര്‍)

എറണാകുളം

11. സുകുമാരി സോമന്‍ (ആതിര, കുട്ടമ്പുഴ)

ഇടുക്കി

12. ലിബി ഷാജു (സനേഹദീപം, ഉടുമ്പന്നൂര്‍)

കോട്ടയം

13. ബിജിമോള്‍ ഷാജി (അശ്വതി, തലനാട്)

പത്തനംതിട്ട

14. രാജി. പി രാമചന്ദ്രന്‍ ( തരംഗിണി, വടശ്ശേരിക്കര)

കൊല്ലം

15. വിമല. ഒ (സമദര്‍ശിനി, കുളത്തൂപ്പുഴ)

തിരുവനന്തപുരം

16. നീതു എസ്.ആര്‍ (ശ്രീ ശാസ്താ, തൊളിക്കോട്്)

കുടുംബശ്രീ ട്രൈബല്‍ വിഭാഗം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ മനോജ് ബി.എസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ പ്രഭാകരന്‍. എം (നോഡല്‍ ഓഫീസര്‍), സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ശാരിക. എസ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഡല്‍ഹി സന്ദര്‍ശനത്തിന് നേതൃത്വം നല്‍കുന്നത്.